
തിരുവനന്തപുരം: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ തിരുവനന്തപുരത്തെ പര്യടനം സമാപിച്ചു. ജൂൺ 26ന് ചെന്നൈയിൽ നിന്നാരംഭിച്ച ഈ രാജ്യവ്യാപക നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി കരമന മാർക്കറ്റ്, ചാല മാർക്കറ്റ്, കിഴക്കേക്കോട്ട മാർക്കറ്റ്, പൂജപ്പുര മാർക്കറ്റ്, നേമം മാർക്കറ്റ്, കൈമനം മാർക്കറ്റ് എന്നിവിടങ്ങളിലെ പ്രാദേശിക സമൂഹങ്ങളുമായി സംവാദം നടത്തി.കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സ്ത്രീകളുടെ പങ്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് നേരിട്ട് നിക്ഷേപക വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന 'നാരി നിവേശ് യാത്ര' സംഘടിപ്പിച്ചത്.
ഇന്ത്യയിലെ കുടുംബങ്ങളിൽ സ്ത്രീകളാണ് ഏറ്റവും ചിട്ടയോടെ സമ്പാദ്യം സ്വരൂപിക്കുന്നവരിൽ പലരും. എന്നാൽ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ സംവാദങ്ങൾ നടക്കാത്തതിനാൽ ചിട്ടയോടെയുള്ള നിക്ഷേപം പലർക്കും അകലെയാണെന്ന് എച്ച്.ഡി.എഫ്.സി. അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നവ്നീത് മുനോട്ട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |