SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.51 AM IST

'മൊതലാളി ജങ്ക ജഗ ജഗ...' മീൻ പിടിക്കാൻ പോയി,​ കിട്ടിയത് ആനക്കുട്ടിയെ

s

കൊൽക്കത്ത: പഞ്ചാബി ഹൗസ് സിനിമയിലെ രമണനെ ഓർമ്മയില്ലേ.. മീൻ പിടിക്കാൻ പോയി ഒടുവിൽ വലയിൽ കുരുങ്ങിയ മനുഷ്യനെ രക്ഷിച്ച് ആഹ്ലാദത്തോടെ

'മൊതലാളി ജങ്ക ജഗ ജഗ" എന്നുപറഞ്ഞ് ബോട്ടിൽ തിരിച്ചെത്തുന്ന രമണൻ. അത്തരത്തിലൊരു കഥയാണ് പശ്ചിമബംഗാളിൽ നിന്ന് വരുന്നത്. കിട്ടിയത് ഒരു ആനക്കുട്ടിയെയാണെന്നുമാത്രം.

തിങ്കളാഴ്ച രാവിലെ ടീസ്റ്റ നദിയിൽ മീൻ പിടിക്കാൻ പോയതാണ് മത്സ്യത്തൊഴിലാളികളായ അ‌ഞ്ച് യുവാക്കൾ. ഇടയ്ക്ക് ഒഴുക്കിൽ മുങ്ങിപ്പൊങ്ങുന്ന ഒരു കുഞ്ഞുരൂപം ശ്രദ്ധയിൽപ്പെട്ടു. ഒരു കുഞ്ഞുതുമ്പിക്കൈ. ഒന്നും നോക്കിയില്ല,​ വള്ളം തിരിച്ചു. അടുത്തെത്തുംതോറും ആനക്കുട്ടിയെ ഒഴുക്ക് കൊണ്ടുപൊയ്ക്കോണ്ടിരുന്നു. ഒടുവിൽ മൂന്ന് കിലോമീറ്ററോളം പിന്തുടർന്ന ശേഷം വെള്ളത്തിൽ നിന്ന് അവർ ആനക്കുട്ടിയെ വലിച്ചെടുത്തു.

ജൽപൈഗുരിയിലെ ഗജോൾഡോബ ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയാണ്. നാല് കിലോമീറ്ററോളം നദിയിലൂടെ സഞ്ചരിച്ച സംഘം കാദംബരി വനമേഖലയിലെത്തിച്ച് ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. അപ്പോൾ അവരുടെ പക്കൽ മീനൊന്നും ഉണ്ടായിരുന്നില്ല. ആനക്കുട്ടിയെ രക്ഷിച്ച സന്തോഷത്തിൽ അവർ മടങ്ങി. എന്നാൽ

മത്സ്യത്തൊഴിലാളികൾക്കു പ്രതിഫലം നൽകുമെന്ന് വനംവകുപ്പ് പറഞ്ഞു. ആനക്കുട്ടിയെ അതിന്റെ അമ്മയുടെ അടുത്തെത്തിച്ചു എന്ന സന്തോഷവാർത്തയും പിന്നാലെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360