
തിരുവനന്തപുരം: മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമ്മിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി.
പുതിയ കാലഘട്ടത്തിൽ വെറും സേവനദാതാക്കളായി തുടരാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അടൽ എസ്റ്റാബ്ലിഷ്ഡ് ഇൻകബേഷൻ സെന്ററി'ന്റെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള ക്യാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വിവിധ പദ്ധതികളുടെ ലോഗോ പ്രകാശനവും ആറ് ധാരണാപത്രങ്ങളുടെ കൈമാറ്റവും സ്റ്റാർട്ടപ്പുകൾക്കുള്ള 'ചിപ് മാറ്റ്' ഗ്രാന്റ് കത്തുകളുടെ വിതരണവും നടന്നു.
സിഡാക് ഇവന്റ് ഹാളിൽ നടന്ന ചടങ്ങിൽ ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. സാംബശിവറാവു, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ്, നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ പ്രോഗ്രാം ഡയറക്ടർ പ്രതീക് ദേശ്മുഖ്, ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടർ പ്രൊഫ. അലക്സ് ജെയിംസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |