SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.10 PM IST

ലോകകപ്പ് ഫൈനലിന് ഒരു 'റീമാച്ച്'; അര്‍ജന്റീന - സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടം നവംബറില്‍

argentina-vs-spain
ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനിടെ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും സ്‌പെയിന്റെ ലമീന്‍ യമാലും

ദോഹ: ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ കിരീടം നേടിയത്. ലോകചാമ്പ്യന്‍മാരുടെ പകിട്ടുമായി കലാശപ്പോരിനെത്തിയ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ കളിക്കളത്തില്‍ കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് സ്‌പെയിന്‍ പുറത്തെടുത്തത്. ലോകകപ്പ് ഫൈനലിലെ എതിരാളികളുടെ പോരാട്ടം പക്ഷേ ലോകകപ്പിന് മുമ്പ് നടക്കേണ്ടതായിരുന്നു. മാര്‍ച്ച് മാസത്തില്‍ നിശ്ചയിച്ചിരുന്ന ഫൈനലിസിമ മത്സരം പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിസിമ മത്സരം ഈ വര്‍ഷം നവംബറില്‍ നടത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലോക കിരീടം നഷ്ടപ്പെട്ട അര്‍ജന്റീനയ്ക്ക് പകരം വീട്ടാനുള്ള അവസരമായിരിക്കും ഈ മത്സരം. ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലായിരിക്കും അര്‍ജന്റീന - സ്‌പെയിന്‍ പോരാട്ടം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഇരു ടീമുകളും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയതിന് തൊട്ടുപിന്നാലെ, ഫൈനലിസിമ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫിഫയും സംഘാടകരും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നവംബറില്‍ മത്സരം നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കോണ്‍മെബോളും യുവേഫയും അറിയിച്ചുവെന്നാണ് വിവരം. കഴിഞ്ഞ തവണ ഫൈനലിസിമ പോരാട്ടത്തില്‍ അര്‍ജന്റീനയും അന്നത്തെ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയും തമ്മിലാണ് ഏറ്റുമുട്ടിയത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് 2022 ഫൈനലിസിമയില്‍ അര്‍ജന്റീന അസൂറികളെ കെട്ടുകെട്ടിച്ചത്.

English Summary

argentina vs spain finalissima likely to be played in november this year

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA, SPAIN, FINALISSIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360