SignIn
Kerala Kaumudi Online
Friday, 17 July 2026 1.16 PM IST

ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി നൽകാൻ ഒരു 'സ്പെഷ്യൽ ഗസ്റ്റ്', വെളിപ്പെടുത്തി ഫിഫ പ്രസി‌ഡന്റ്, ഉറപ്പിച്ച് വൈറ്റ് ഹൗസും

fifa-world-cup
പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന-സ്പെയിൻ പോരാട്ടം കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുമെന്ന് സ്ഥിരീകിച്ച് വൈറ്റ് ഹൗസ്. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ 19ന് പുലർച്ചെ 12.30നാണ് (ഇന്ത്യൻ സമയം) മത്സരം.

ഇതുവരെയുള്ള ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായി ചാമ്പ്യൻമാർക്കുള്ള ട്രോഫി കൈമാറാൻ തനിക്കൊപ്പം ട്രംപും ഉണ്ടാകുമെന്ന് ഫിഫ പ്രസി‌ന്റ് ജിയാനി ഇൻഫാന്റീനോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രംപും ജിയാനി ഇൻഫാന്റിനോയും തമ്മിലുള്ള അടുത്ത ബന്ധം ഇതിനുമുമ്പും ചർച്ചയായിരുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റാണ് ട്രംപ് ലോകകപ്പ് ഫൈനൽ വേദിയിൽ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഏറ്റവും സുരക്ഷിതവും വിജയകരവുമായ ലോകകപ്പിന്റെ സമാപനത്തിനാണ് യുഎസ് പ്രസിഡന്റ് സാക്ഷ്യം വഹിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം. ഫൈനലിൽ ട്രംപ് ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന വിവരം വൈറ്റ് ഹൗസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


ലോകകപ്പ് ഫൈനലിന് മുമ്പ് ന്യൂയോർക്കിലെ ട്രംപ് ടവറിൽ ഫിഫ സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങിലും ട്രംപ് പങ്കെടുക്കുമെന്നാണ് വിവരം. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും യുഎസിലെ വിവിദ വേദികളിലാണ് നടന്നത്. ഈ ലോകകപ്പിലെ ഒരു മത്സരവും നേരിട്ട് കാണാൻ ട്രംപ് ഇതുവരെ എത്തിയിരുന്നില്ല. പശ്ചിമേഷ്യൻ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫിഫ ലോകകപ്പ് ഫൈനലിലെ ട്രംപിന്റെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമാണ്.

English Summary

US President Donald Trump will attend the FIFA World Cup final between Argentina and Spain at MetLife Stadium in New Jersey on July 19, the White House has confirmed. FIFA President Gianni Infantino said Trump will join him in presenting the World Cup trophy to the champions. White House Press Secretary Karoline Leavitt described the event as the conclusion of the "safest and most successful" World Cup. Trump is also expected to attend a FIFA reception at Trump Tower in New York before the final. Although most World Cup matches were held in the US, this will be Trump's first appearance at a tournament match. His attendance comes amid heightened tensions in the Middle East, drawing added international attention.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP FINAL, FIFA WORLD CUP 2026, ARGENTINA SPAIN, WORLD CUP WINNER TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360