SignIn
Kerala Kaumudi Online
Tuesday, 25 August 2026 7.32 PM IST

ഇന്ത്യയുടെ പിടിയിൽ ശ്രീലങ്ക; മഴയിൽ മൂന്നാം ദിനം നേരത്തെ അവസാനിച്ചു

gill
മഴയെ തുടർന്ന് മൂന്നാം ദിനം നേരത്തെ അവസാനിച്ചപ്പോൾ

കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം കളി അവസാനിക്കമ്പോൾ ലങ്ക 265ന് എട്ട് വിക്കറ്റ് എന്ന നിലയിൽ. മഴയെ തുടർന്ന് മൂന്നാം ദിനം നേരത്തെ സ്റ്റംപെടുത്തു. ഫോളോഓൺ ഒഴിവാക്കാൻ ലങ്കയ്ക്ക് ഇനി 39 റൺസ് കൂടി ആവശ്യമുണ്ട്. സോണൽ ദിനുഷയും (85) ലഹിരു കുമാരയാണ് (8) ക്രീസിൽ. മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് എന്ന നിലയിലായിരുന്നു ലങ്ക. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാൾ 238 റൺസ് പിന്നിലാണ് ആതിഥേയർ.

ഇന്ത്യൻ ബൗളർമാർ തുടക്കത്തിൽ തന്നെ സമ്മർദം ശക്തമാക്കിയെങ്കിലും പസിന്ദു സൂര്യബണ്ടാരയും (80) കമിന്ദു മെൻഡിസും (32) ചേർന്ന് നിർണായക കൂട്ടുകെട്ടിലൂടെ ശ്രീലങ്കയെ കരകയറ്റുകയായിരുന്നു. പ്രസീദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ച് മെൻഡിസിനെ പുറത്താക്കിയത്. രണ്ട് നിർണായക വിക്കറ്റുകളുമായി പ്രസിദ്ധ് കൃഷ്ണ രാവിലെത്തെ സെഷനിൽ തന്നെ ഇന്ത്യക്ക് മേൽക്കൈ നൽകി. തുടർന്ന് സൂര്യബണ്ടാരയും പൊരുതിയെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തിൽ 80 റൺസിന് പുറത്തായി. പിന്നാലെ ശ്രീലങ്കൻ ക്യാപ്ടൻ ധനഞ്ജയ ഡി സിൽവയെ മാനവ് സുതാർ പുറത്താക്കി.

വിക്കറ്റുകൾ തുടരെ വീണപ്പോഴും സോണൽ ദിനുഷ ഉറച്ചുനിന്നു. അർദ്ധസെഞ്ച്വറി പിന്നിട്ട താരം വാലറ്റത്തെ കൂട്ടുപിടിച്ച് ശ്രീലങ്കയുടെ ഇന്നിംഗ്‌സിന് വിലപ്പെട്ട റൺസ് സമ്മാനിക്കുകയായിരുന്നു. ഇന്ത്യക്കായി പ്രസീദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. അരങ്ങേറ്റക്കാരൻ സാരാംശ് ജെയിനിന് വിക്കറ്റുകളൊന്നും നേടാനായില്ല.

ഇടയ്ക്കിടെ പെയ്ത മഴ മത്സരത്തെ തടസപ്പെടുത്തിയതിനാൽ നേരത്തെ സ്റ്റംപെടുക്കുകയായിരുന്നു. 265/8 എന്ന നിലയിൽ നിൽക്കുന്ന ലങ്കയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം ഫോളോഓൺ ഒഴിവാക്കാൻ ആവശ്യമായ റൺസ് കണ്ടെത്തുകയെന്നതാണ്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൈവശമുള്ളതിനാൽ അവസാന ദിനത്തിൽ ഇന്ത്യക്ക് അതിവേഗം ഇന്നിംഗ്‌സ് അവസാനിപ്പിച്ച് സമ്മർദം ശക്തമാക്കാനാകും.

English Summary

In Colombo, Sri Lanka reached 265/8 at stumps on day three of the second Test against India, needing 39 more runs to avoid the follow-on. Play concluded early due to rain. Sonal Dinusha was unbeaten on 85, while Pasindu Suryabandara contributed 80. For India, Prasidh Krishna and Manav Suthar claimed three wickets each, keeping the pressure on the hosts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, INDIA VS SRI LANKA TEST, LATESTNEWS, RAIN, TESTCRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360