SignIn
Kerala Kaumudi Online
Wednesday, 26 August 2026 8.36 AM IST

ഇറാന്റെ പങ്കാളികളോട് യു.എസ് : വ്യാപാരം നിറുത്തിക്കോ, ഇല്ലെങ്കിൽ ഉപരോധം

d

ടെഹ്റാൻ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള ഉപരോധ പദ്ധതിയായ 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ് " പ്രഖ്യാപിച്ചതിന് പിന്നാലെ, ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യു.എസ്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും അതവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി. ദ്വിതീയ ഉപരോധങ്ങൾ മുതൽ ഡോളർ സംവിധാനത്തിൽ നിന്നുള്ള പുറത്താക്കൽ അടക്കം നേരിടേണ്ടിവരും. മുന്നറിയിപ്പ് ലംഘിച്ച് ഇറാനുമായി ബന്ധം തുടർന്നാൽ പിന്നീട് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ഭീഷണി മുഴക്കി. ഇറാൻ- യു.എസ് യുദ്ധത്തിലേക്ക് മറ്റ് രാജ്യങ്ങളെ വലിച്ചിഴയ്ക്കുന്ന നടപടിക്കെതിരെ ചൈനയടക്കം രംഗത്തെത്തി.

ഇന്ത്യൻ കമ്പനികളും

ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്നോ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നോ യു.എസ് പറഞ്ഞിട്ടില്ല.

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റിലെ ആദ്യ നടപടിയായി ഇറാനുമായി പെട്രോളിയം, ആയുധ ഇടപാടുകൾ നടത്തുന്നതിന് 60ഓളം വ്യക്തികളെയും സ്ഥാപനങ്ങളെയും കപ്പലുകളെയും യു.എസ് കരിമ്പട്ടികയിൽപ്പെടുത്തി. നാല് ഇന്ത്യൻ കമ്പനികളും കൂട്ടത്തിലുണ്ട്.

തിരിച്ചടിക്കാൻ

സജ്ജം: ഇറാൻ

യു.എസിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമാണെന്ന് ഇറാൻ. സാമ്പത്തിക സമ്മർദ്ദം മറികടക്കാനുള്ള രണ്ട് വർഷ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ചൈനയാണ് ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. യു.എ.ഇ,​ തുർക്കി,​ ഇറാക്ക് എന്നീ രാജ്യങ്ങളും ഇന്ത്യയുമാണ് തൊട്ടുപിന്നിൽ. മിസൈലാക്രമണ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപാരം യു.എ.ഇ നിറുത്തിവച്ചിരുന്നു.

# ആരും സഹായിക്കരുത്


 ഇറാനെ ഒരുതരത്തിലും സഹായിക്കരുതെന്ന് യു.എസ്. ഇറാനുമായി എണ്ണ, സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളെയാണ് ആദ്യം ഉപരോധത്തിനായി ഉന്നമിടുക

 ഇറാന്റെ വ്യാപാര പങ്കാളികളുമായി ട്രംപ് നേരിട്ട് ബന്ധപ്പെടും. ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സമയപരിധി നൽകും

# ഉടൻ ഉണ്ടാകില്ല


യു.എസിന്റെ ഭീഷണി ഉടൻ നടപ്പായേക്കില്ല. യു.എസിനും ഇറാനുമിടെയിൽ ഇടക്കാല സമാധാന കരാർ പുനഃസ്ഥാപിച്ച് പ്രശ്നം പരിഹരിക്കാൻ മദ്ധ്യസ്ഥ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ ഇറാൻ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പുരോഗതിയുണ്ട്.


# നിയമവിരുദ്ധമായ ഏകപക്ഷീയ ഉപരോധങ്ങളെ ശക്തമായി എതിർക്കുന്നു. ഇറാനുമായുള്ള ഉഭയകക്ഷി സഹകരണം പൂർണ്ണമായും അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിക്കുള്ളിൽ നിന്നാണ്. മൂന്നാമതൊരു കക്ഷി അതിൽ ഇടപെടേണ്ട.

- ചൈന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360