SignIn
Kerala Kaumudi Online
Sunday, 16 August 2026 1.12 PM IST

'സ്വന്തം നാടിനുവേണ്ടി പോരാടാൻ 'സ്വദേശ്' ചിത്രത്തിലെ ആ സീൻ എനിയ്ക്ക് പ്രചോദനമായി': വെളിപ്പെടുത്തലുമായി അഭിജീത് ദീപ്കെ

abhijeet-dipke
അഭിജീത് ദീപ്കെ

ന്യൂഡൽഹി: സ്വന്തം നാടിനുവേണ്ടി പോരാടാൻ തനിയ്ക്ക് പ്രചോദനമായത് ഷാരൂഖ് ഖാൻ നായകനായ 'സ്വദേശ്' എന്ന ബോളിവുഡ് ചിത്രമാണെന്ന് വെളിപ്പെടുത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ തനിയ്ക്ക് സ്വന്തം നാടിനായി സേവനം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിജീത് ദീപ്കെ സന്തോഷം പങ്കുവച്ചു.

'സ്വദേശ് എന്ന ചിത്രം നൂറിലധികം തവണ ഞാൻ കണ്ടിട്ടുണ്ട്. ചിത്രത്തിൽ നായകൻ മോഹൻ ഒരു പാവപ്പെട്ട കുടുംബത്തിന്റെ ദുരിതങ്ങൾ കാണുന്നതും റെയിൽവെ സ്റ്റേഷനിൽ സ്കൂളിൽ പോകേണ്ട പ്രായത്തിൽ ഒരു കുട്ടി വെള്ളം വിൽക്കുന്നത് കാണുന്നതുമായ രംഗം എന്നെ ഏറെ സ്വാധീനിക്കുകയും ചെയ്തു. ആ രംഗം കാണുമ്പോഴെല്ലാം ഞാൻ കരഞ്ഞു. ചിത്രത്തിലെ നായകൻ ചരൺപൂർ ഗ്രാമത്തിനുവേണ്ടി ചെയ്തതുപോലെ എന്നെങ്കിലും സ്വന്തം ഗ്രാമത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു'- അഭിജീത് ദീപ്കെ കുറിച്ചു.

തനിയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയുള്ളവനായിരിക്കുമെന്നും ദീപ്കെ കുറിച്ചു. അതേസമയം. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള തന്റെ ഗ്രാമത്തിൽ 'സ്കൂൾ ഠീക് കരോ' എന്ന പ്രചാരണത്തിന് സ്വാതന്ത്യദിനത്തിൽ അഭിജീത് ദീപ്കെ തുടക്കമിട്ടിരുന്നു. സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ പുതിയ പ്രതിഷേധം.

English Summary

CJP founder Abhijeet Dipke has revealed that Shah Rukh Khan’s Bollywood film Swades inspired him to fight for his homeland. He made the revelation through a post on social media platform X.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, SCHOOL REFORM CAMPAIGN, BIHAR, CJP, SWADES MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360