SignIn
Kerala Kaumudi Online
Monday, 15 June 2026 4.53 PM IST

പ്രശസ്ത സിനിമാ - സീരിയൽ നടി സഞ്ജിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

READ ENGLISH VERSION
sanchita-ugale

മുംബയ്: പ്രശസ്ത സിനിമ - സീരിയൽ നടി സഞ്ജിത ഉഗാലയെ (22) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെയാണ് നടിയെ മുംബയ് നളസോപാരയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ.

സംഭവദിവസം വൈകുന്നേരം ഏഴിനും ഏഴരയ്ക്കും ഇടയിലാണ് മരണം നടന്നതെന്ന് പൊലീസ് പറയുന്നു. കിടപ്പുമുറിയിൽ സാരിയുപയോഗിച്ച് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.

'കുങ്കുംഭാഗ്യ'യെന്ന സീരിയലിലൂടെയാണ് സഞ്ജിത പ്രശസ്തയായത്. സജൻ ഘർ, ദിൽവാലി ദുൽഹ ലേ ജായേഗി, വാഗ്ളെ കി ദുനിയ എന്നീ സീരിയലുകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. വിക്കി കൗശൽ നായകനായ ഛാവ എന്ന സിനിമയിലെ വേഷവും കയ്യടി നേടിയിരുന്നു. സൈലൻസ് 2: ദി നൈറ്റ് ഔൾ ബാർ ഷൂട്ടൗട്ട് എന്ന ചിത്രത്തിലും അഭിനയിച്ചു. നടിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SANCHITA UGALE, ACTRESS, ACTRESS FOUND DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360