ചെന്നൈ: വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരന് ലഭിച്ച വടയിൽ ഫെവിക്വിക് പശ. മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരനായ ഡി. ശേഖറിന് നൽകിയ വൈകിട്ടത്തെ ലഘുഭക്ഷണത്തിലാണ് പശ കണ്ടെത്തിയത്. ചായക്കൊപ്പം ലഭിച്ച പരിപ്പുവടയിൽ പശ കണ്ടെത്തുകയായിരുന്നു.
20608 നമ്പർ ട്രെയിനിലായിരുന്നു സംഭവം നടന്നത്. ലയൺസ് ക്ളബ് ഡിസ്‌ട്രിക്ട് 3241 ഇ അംഗമാണ് ശേഖർ. വൈകിട്ട് മൂന്ന് മണിയോടെ ട്രെയിനിൽ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് മറ്റൊരു യാത്രക്കാരനായ ഡോ.സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.
വട കടിച്ചപ്പോൾ അസ്വാഭാവിക തോന്നിയാണ് പരിശോധിച്ചതെന്നും ഭാഗ്യം കൊണ്ടാണ് പഴ വിഴുങ്ങാത്തതെന്നും ശേഖർ പറഞ്ഞു. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേയ്ക്ക് പടരുകയും ചെയ്തിരുന്നു. ഉടനിത് നീക്കം ചെയ്തതിനാൽ വായ ഒട്ടിപ്പോയില്ല. സംഭവത്തിൽ ഐആർസിടിസിക്ക് പരാതി നൽകിയെന്നും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചതായും ശേഖർ വെളിപ്പെടുത്തി.
A passenger on the Mysuru-Chennai Vande Bharat Express found Fevikwik adhesive inside a vada served as a snack with tea. D. Shekhar noticed the issue after biting it and removed the glue immediately. He filed a complaint with IRCTC, and officials have assured an investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |