SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.29 AM IST

ഒരു കോൾ മതി,​ നഷ്ടപ്പെട്ട സാധനങ്ങൾ വീട്ടുപടിക്കലെത്തും;​ ഡോർസ്റ്റെപ്പ് ഡെലിവറി സേവനവുമായി ദുബായ് പൊലീസ്

dubai-police-
ദുബായ് പൊലീസ്

ദുബായ്: ദുബായിൽ വച്ച് നഷ്ടപ്പെട്ട സാധനങ്ങൾ ഉടമയുടെ വീട്ടിൽ തിരിച്ചെത്തിക്കുന്ന ‌ഡോർ സ്റ്റെപ്പ് ഡെലിവറി സേവനത്തിന് ദുബായ് പൊലീസ് തുടക്കമിട്ടു. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ എവിടെയുള്ളവർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

സാധനങ്ങൾ കൈപ്പറ്റുന്നതിനായി പൊലീസ് സ്റ്റേഷനുകളിലോ സർവീസ് സെന്ററുകളിലോ നേരിട്ടെത്തുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. കണ്ടെടുത്ത വസ്തുക്കൾ ഡെലിവറിയായി ലഭിക്കാൻ ദുബായ് പൊലീസിന്റെ 901 എന്ന കോൾസെന്റ‌ർ നമ്പരിൽ ബന്ധപ്പെട്ട് ആവശ്യപ്പെടാവുന്നതാണ്.

എക്സിലെ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലാണ് ഡോർ സ്റ്റെപ്പ് ഡെലിവറി സേവനം ആരംഭിച്ചതായി ദുബായ് പൊലീസ് അറിയിച്ചത്. നഷ്ടപ്പെട്ടതായി പരാതിപ്പെട്ട വസ്തുക്കളും പൊലീസ് വീണ്ടെടുത്തതുമായ വസ്തുക്കൾ യഥാർത്ഥ ഉടമയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതിനാണ് പുതിയ സംരംഭമെന്ന് അറിയിപ്പിൽ പറയുന്നു. സ്മാർട്ട് ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ വികസിപ്പിക്കുക,​ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക ,​ പൊലീസ് സേവനങ്ങൾ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും താമസസ്ഥലത്തേക്കോ ജോലിസ്ഥലത്തേക്കോ ഉപഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI POLICE, LOST ITEMS DELIVERY, DOOR STEP DELIVERY, DUBAI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360