SignIn
Kerala Kaumudi Online
Saturday, 11 July 2026 4.16 PM IST

ഇണചേരുന്നതിനിടെ ഫോട്ടോയെടുക്കാൻ അടുത്തെത്തി; 21കാരനെ കടിച്ചുകൊന്ന് ആൺസിംഹം

sohil
സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഹിൽ

അഹമ്മദാബാദ്: അനധികൃതമായി റിസർവ് വനത്തിൽ കയറിയ സംഘത്തിലെ 21കാരനെ സിംഹം കടിച്ചുകൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള അന്റാലിയ ഗ്രാമത്തിന് സമീപത്തായാണ് സംഭവം നടന്നത്. സോഹിൽ മേമൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

സോഹിലും രണ്ട് സുഹൃത്തുക്കളുമാണ് അനധികൃതമായി റിസർവ് വനത്തിലേയ്ക്ക് കടന്നത്. സിംഹങ്ങളുടെ ചിത്രമെടുക്കാനാണ് ഇവർ വനത്തിലേയ്ക്ക് പോയതെന്ന് പൊലീസ് പറയുന്നു. സിംഹങ്ങളുടെ ഇണചേരൽ സമയത്താണ് യുവാക്കൾ കാട്ടിലെത്തിയത്. ഇണചേരുന്നതിനിടെ യുവാക്കൾ വളരെ അടുത്തെത്തിയതിൽ പ്രകോപിതനായ ആൺസിംഹം സോഹിലിനെ കാടിനകത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി കടിച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു.

സോഹിലിനെ കൊന്നതിനുശേഷം ഏറെനേരം സിംഹം മ‌ൃതദേഹത്തിന്റെ അരികിൽതന്നെ നിലയുറപ്പിച്ചിരുന്നു. വനംവകുപ്പും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിംഹത്തെ തുരത്തി മൃതദേഹം കാടിന് പുറത്തെത്തിച്ചത്. ആക്രമണം നടത്തിയ സിംഹത്തെ പിന്നീട് മയക്കുവെടിവച്ച് പിടികൂടി. അനധികൃതമായി കാട്ടിൽ പ്രവേശിച്ചത് സോഹിലിന്റെ സുഹൃത്തുക്കളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

English Summary

A 21-year-old man, Sohail Memon, was killed by a lion after illegally entering a reserve forest in Gujarat's Amreli district. Memon and two friends had trespassed to photograph lions during mating season. A male lion, provoked by their close proximity, dragged him away and killed him. The friends were arrested for illegal entry, and the attacking lion was later tranquilized and captured.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUJARAT LION ATTACK, AMRELI LION ATTACK, LION KILLS YOUTH, GIR FOREST NEWS, SOHIL MEMON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360