രാജ്‌കോട്ട്: രണ്ട് വയസുള്ള പശുവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കനുഭായ് ഗോണ്ടലിയെന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ പശുവിനോട് അതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നായിരുന്നു നടപടി. ക്ഷീര കർഷകനായ മെർഖിഭായ് ചാവ്ഡയുടെ ഉടമസ്ഥതയിലുള്ള പശുവാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. പശു വീട്ടിൽനിന്ന് പുറത്തുപോയതോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു.
പശുവിനെ കാണാതായതിനെ തുടർന്ന് ചാവ്ഡ നടത്തിയ തിരച്ചിലിനിടെയാണ് ശ്മശാനത്തിന് സമീപം എത്തിയപ്പോൾ യുവാവിനെ പശുവിനൊപ്പം കണ്ടെത്തിയത്. ഉടമയെ കണ്ടതോടെ ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്താണ് പശുവിന്റെ ഉടമ പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ മൃഗങ്ങൾക്ക് നേരയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും മേൽനടപടികൾ പരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
A 25-year-old man named Kanubhai Gondaliya was arrested in Rajkot, Gujarat, after being caught on camera sexually abusing a two-year-old cow. The animal's owner, Merkhibhai Chavda, discovered the incident near a cremation ground after searching for the cow when it strayed from home.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |