SignIn
Kerala Kaumudi Online
Monday, 05 October 2026 8.52 PM IST

ഇന്ത്യയിൽ ചീറ്റകളുടെ പുതുതലമുറ; കുനോ ദേശീയോദ്യാനത്തിൽ അഞ്ച് കുഞ്ഞുങ്ങൾ കൂടി പിറന്നു,​ ചരിത്ര നേട്ടം

new-born-cheetah
കുനോ ദേശീയോദ്യാനത്തിൽ ജനിച്ച അഞ്ച് ചീറ്റ കുഞ്ഞുങ്ങൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ കെ.ജെ.പി21 എന്ന ഇന്ത്യൻ പെൺചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി. ഇതിൽ 41 എണ്ണം ഇന്ത്യയിൽ ജനിച്ചവയാണ്.32 മാസം പ്രായമുള്ള കെ.ജെ.പി21 ഇന്ത്യയിൽ ജനിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന മൂന്നാമത്തെ പെൺചീറ്റയാണ്. മുഖി, കെ.ജി.പി12 എന്നിവയാണ് നേരത്തെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മറ്റ് രണ്ട് ഇന്ത്യൻ പെൺചീറ്റകൾ.

ചീറ്റകളുടെ പുനരധിവാസ പദ്ധതിയായ 'പ്രോജക്ട് ചീറ്റ'യുടെ നേട്ടമാണിതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. അഞ്ച് കുഞ്ഞുങ്ങളുടെ ജനനം ഇന്ത്യയിലെ ചീറ്റകളുടെ പുതുതലമുറയുടെ വളർച്ചയിലെ നിർണായക ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയതായി ജനിച്ച അഞ്ച് കുഞ്ഞുങ്ങൾക്ക് ബോട്സ്വാനയിൽ നിന്നുള്ള ആൺചീറ്റയാണ് പിതാവ്. ഇതോടെ ഇന്ത്യയിലെ ചീറ്റകളിൽ ബോട്സ്വാനൻ വംശപരമ്പരയ്ക്കും തുടക്കമായി.ഇന്ത്യയിൽ വളർന്നുവരുന്ന ചീറ്റകളുടെ ജനസംഖ്യയിൽ പുതിയ ജനിതക വംശപരമ്പര കൂടി എത്തുന്നതിന്റെ സൂചനയാണിത്. ഇന്ത്യൻ മണ്ണിൽ ജനിച്ച മറ്റൊരു തലമുറ കൂടി ചീറ്റകളുടെ പുനരധിവാസ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചീറ്റകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മൃഗഡോക്ടർമാർ, ഫീൽഡ് ജീവനക്കാർ, ഉദ്യോഗസ്ഥർ തുടങ്ങി പ്രോജക്ട് ചീറ്റുമായി ബന്ധപ്പെട്ട എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. ചീറ്റക്കുഞ്ഞുങ്ങളുടെ ജനനം പ്രോജക്ട് ചീറ്റയുടെ മറ്റൊരു അഭിമാനനേട്ടമാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രതികരിച്ചു. പ്രോജക്ട് ചീറ്റയുടെയും കുനോ ദേശീയോദ്യാനത്തിന്റെയും മുഴുവൻ സംഘത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം ഉയർത്തണമെന്നും വന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ കുഞ്ഞുങ്ങളുടെ ജനനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Five cheetah cubs were born to Indian female cheetah K.J.P21 at Kuno National Park, Madhya Pradesh, increasing India's cheetah population to 60, with 41 born domestically. The cubs' father is from Botswana, introducing a new genetic lineage. Union Environment Minister Bhupender Yadav and Madhya Pradesh CM Mohan Yadav lauded the births as a significant success for "Project Cheetah" and wildlife conservation efforts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHEETAH, NEW BORN CHEETAH, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360