ന്യൂഡൽഹി: യുവജനങ്ങളെ ശരിയായ ദിശയിൽ നയിക്കാനും ഭാവിയിലേക്ക് സജ്ജരാക്കാനുമുള്ള വാഹനമാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർത്ഥികൾക്ക് തങ്ങളുടെ മാതൃഭാഷയിൽ മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകളിൽ പഠിക്കാൻ നയം സഹായകമായി. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യം കാര്യമായി വർദ്ധിച്ചു.
650 പുതിയ സർവകലാശാലകൾ,14,000ൽപ്പരം കോളേജുകൾ,4000ൽപ്പരം ഐ.ടി.ഐകൾ, 9 ഐ.ഐ.എമ്മുകൾ, 13 എയിംസുകൾ എന്നിവ സ്ഥാപിച്ചു. രാജ്യത്തിപ്പോൾ 1.4 ലക്ഷം എം.ബി.ബി.എസ് സീറ്രുകളും 823 മെഡിക്കൽ കോളേജുകളുമുണ്ട്.14000ൽപ്പരം പി.എം ശ്രീ സ്‌കൂളുകളും രാജ്യത്ത് പ്രവർത്തിക്കുന്നു. വിദ്യാഭ്യാസത്തിൽ ഒരു തരത്തിലുമുള്ള വിവേചനമില്ലെന്നും ചൂണ്ടിക്കാട്ടി. മൈസൂരുവിലെ സ്വാമി വിവേകാനന്ദ സാംസ്‌കാരിക യുവജന കേന്ദ്രം (വിവേക സ്‌മാരകം) ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മോദി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |