SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.03 AM IST

സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 38

gv

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആക്കാനുള്ള ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ശബ്‌ദവോട്ടോടെ ഇന്നലെ ലോക്‌സഭ പാസാക്കി. എം.എസ്.എം.ഇ വികസന ഭേഗതി ബില്ലും ശബ്‌ദ

വോട്ടോടെയാണ് രാജ്യസഭ കടന്നത്.

വിദ്യാർത്ഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടി,അയോദ്ധ്യ സംഭാവന കൊള്ള തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഇരുസഭകളും പ്രതിപക്ഷം സ്‌തംഭിപ്പിച്ചത്. പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയും,അയോദ്ധ്യ വിഷയത്തിൽ ചർച്ചയുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സമാജ്‌വാദി പാർട്ടി എം.പിമാർ കാണിക്കപ്പെട്ടികളുമായാണ് പാർലമെന്റ് വളപ്പിലെത്തിയത്. അമിത് ഷാ ഇന്നലെയും സഭയിലെത്തിയില്ല. രാവിലെ 11ന് ലോക്‌സഭ ആദ്യം ചേർന്നപ്പോൾ സഭാ നടപടികൾ മുന്നോട്ടു പോയില്ല. 12ന് വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷ ബഹളത്തിനിടെ 'ദ ഇന്ത്യൻ സ്റ്റാറ്റിസ്റ്റികൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ' കേന്ദ്ര മന്ത്രി റാവു ഇന്ദ്രജിത് സിംഗും, 'ദ ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ബിൽ' കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും അവതരിപ്പിച്ചു. 2ന് വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം വിളി തുടർന്നു. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V;
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360