
ഗുരുഗ്രാം: സൗജന്യ യാത്ര നിഷേധിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് നേരെ അസഭ്യവർഷം നടത്തി പൊലീസ് ഉദ്യോഗസ്ഥൻ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിന് പിന്നാലെ പൊലീസിന്റെ അച്ചടക്കമില്ലായ്‌മയെയും പെരുമാറ്റത്തിനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത ഭാഷയിലാണ് വിമർശനങ്ങൾ ഉയരുന്നത്.
ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത യാത്രക്കാരനെ കൂട്ടാൻ പോകുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥൻ ഓട്ടോയിൽ കയറിയതെന്ന് ഡ്രൈവർ പറയുന്നു. നിശ്ചിത സ്ഥലത്തേക്ക് തന്നെ കൊണ്ടുവിടാൻ ഉദ്യോഗസ്ഥൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഓട്ടം ഉള്ളതിനാൽ വരാൻ കഴിയില്ലെന്നും ഡ്രൈവർ വ്യക്തമാക്കി. ഇതോടെ പ്രകോപിതനായ ഉദ്യോഗസ്ഥൻ അസഭ്യം പറയുകയായിരുന്നു.
താൻ തന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും ബുക്കിംഗ് എടുത്ത യാത്രക്കാരനെ ഒഴിവാക്കി വരാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥൻ തുടർച്ചയായി അസഭ്യം പറഞ്ഞതായി ഓട്ടോ ഡ്രൈവർ വീഡിയോയിൽ വ്യക്തമാക്കി. വിഷയത്തിൽ ഗുരുഗ്രാം പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |