
മണിപ്പൂർ : പട്ടിണി മാറ്റാൻ ചെറുപ്രായത്തിൽ കെട്ടിടനിർമ്മാണത്തൊഴിലാളിയായി ജോലി നോക്കിയിരുന്ന റിഷികാന്ത് സിംഗ് കല്ലും കട്ടയും മണ്ണും സിമന്റും ചുമന്നുനേടിയ തഴമ്പുമായാണ് കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇംഫാലിലെ നിർമാണസൈറ്റുകളിൽ 150 രൂപ ദിവസക്കൂലിക്ക് കൗമാരപ്രായത്തിൽതന്നെ റിഷികാന്ത് പണിക്കിറങ്ങിയിരുന്നു. ഒരു സ്പോർട്സ് താരമാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വെയ്റ്റ് ലിഫ്റ്റിംഗ് എന്നൊരു കായിക ഇനമുണ്ടെന്ന് കേട്ടിട്ടുകൂടിയില്ലായിരുന്നെന്ന് റിഷികാന്ത് പറയുന്നു. മണിപ്പൂരിലെ മറ്റ് പയ്യന്മാരെപ്പോലെ ഫുട്ബാൾ താരമാകാനായിരുന്നു ആഗ്രഹം. എന്നാൽ ഒരിക്കൽ ഒരു സ്പോർട്സ് ട്രെയിനിംഗ് ക്യാമ്പിൽ ചേർന്നാൽ ആഹാരം ലഭിക്കുമെന്നറിഞ്ഞ് ചെന്നതാണ്. അവിടെനിന്നാണ് കഥ മാറുന്നത്. ഫുട്ബാളും ബോക്സിംഗും പരീക്ഷിച്ചുനോക്കിയെങ്കിലും തൊഴിൽ സ്ഥലത്ത് വെയിറ്റ് ഉയർത്തി തഴക്കവും പഴക്കവുമുള്ള റിഷികാന്തിന് വെയ്‌റ്റ‌് ലിഫ്റ്റിംഗ് ഈസിയായിരുന്നു. പക്ഷേ ദിവസവും ട്രെയിനിംഗിനെത്താൻ 40 കിലോമീറ്റർ സൈക്കിൾ ചവിട്ടേണ്ടിവന്നു, പിന്നീട് ആർമിയിൽ സെലക്ഷൻ ലഭിച്ചത് വഴിത്തിരിവായി.
വനിതാ വെയ്റ്റ് ലിഫ്റ്റിംഗിൽ മീരാഭായ് ചാനു അടക്കം നിരവധി താരങ്ങളെ സൃഷ്‌ടിച്ച മണിപ്പൂരിൽ നിന്ന് കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുന്ന ആദ്യ പുരുഷ വെയ്റ്റ് ലിഫ്ടിംഗ് താരമാണ് റിഷികാന്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |