ന്യൂഡൽഹി: പാകിസ്ഥാന്റെ ഇന്ത്യയോടുള്ള ശത്രുതയ്ക്ക് പിന്നിൽ കാശ്മീർ വിഷയം മാത്രമല്ലെന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ ക്രിസ്റ്റീന ഫെയർ. ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ത്യക്കുണ്ടായിക്കൊണ്ടിരിക്കുന്ന വലിയ സ്വാധീനം അവരെ ഭയപ്പെടുത്തുന്നു . നാളെ ഒരുപക്ഷേ കാശ്മീർ തർക്കം പരിഹരിക്കപ്പെട്ടാൽ പോലും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നത് നിറുത്തുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് അവർ പറയുന്നു. പാകിസ്ഥാന്റെ സൈനിക വിവരണങ്ങളെ ആധാരമാക്കിയാണ് ക്രിസ്റ്റീന ഫെയർ വാദങ്ങൾ നിരത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |