SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.42 PM IST

തിയേറ്ററിനുള്ളിൽ ആരാധകർ പടക്കം പൊട്ടിച്ചു; നടൻ ശിവ  രാജ്കുമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shiva-rajkumar
തിയേറ്ററിൽ പടക്കം പൊട്ടിയപ്പോൾ, ശിവ രാജ്കുമാർ

ബംഗളൂരു: വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രമായ ബെയിലിന്റെ പ്രമോഷനിടെയാണ് സംഭവം നടന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കർണാടകയിലെ ചിത്രദുർഗയിലെ തിയേറ്ററിൽ എത്തിയതായിരുന്നു നടൻ.

ഈ സമയം തിയേറ്ററിനകത്ത് ആരാധകരിൽ ചിലർ കത്തിച്ച പടക്കത്തിൽ നിന്നും തീ ഉയരുകയായിരുന്നു. എന്നാൽ തീപിടിത്തത്തിൽ ശിവ രാജ്‌കുമാറിന് പൊള്ളലേറ്റില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെയാണ് സംഭവം നടന്നത്. പടക്കത്തിൽ നിന്ന് തീ പടർന്നപ്പോൾ തലയും മുഖവും പൊത്തി മാറുന്ന നടനെ വീഡിയോയിൽ കാണാം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ സുരക്ഷയിൽ നിരവധി ആളുകളാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ തിയേറ്റർ മാനേജ്‌മെന്റിന് വീഴ്ചകൾ സംഭവിച്ചെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് പൊള്ളലേൽക്കാതെ നടൻ രക്ഷപ്പെട്ടതെന്നും ഇനിമുതൽ കൂടുതൽ ശ്രദ്ധവേണമെന്നും ആരാധകർ പറയുന്നു. തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചതും ചിലർ ചോദ്യം ചെയ്യുന്നുണ്ട്.


English Summary

Kannada superstar Shiva Rajkumar narrowly escaped an accident during a promotional event for his latest film Baal in Chitradurga, Karnataka. Firecrackers burst inside the theatre while the actor was present, with flames reportedly rising close to him. Shiva Rajkumar was not injured in the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVA RAJKUMAR, SHIVA RAJKUMAR FIRECRACKER INCIDENT, KANNADA ACTOR, THEATRE FIRECRACKER, BAAL MOVIE PROMOTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360