
മെസേജിംഗ് ആപ്പായ ടെലഗ്രാമിന് കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ ഭാഗിക നിരോധനം ഏർപ്പെടുത്തിയത്. നീറ്റ് യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ടാണ് സർക്കാർ കടുത്ത നടപടിയെടുത്തത്. ഇതിനെതിരെ ടെലഗ്രാം നേരിട്ട് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സർക്കാർ നടപടിയെ ഉദാഹരണങ്ങളിലൂടെയാണ് ടെലഗ്രാം എക്‌സിൽ പരിഹസിച്ചത്. 'ഒരു ഷോപ്പിൽ മോഷണം നടന്നുവെന്ന് കണ്ട് നിങ്ങൾ ഒരു മാൾ മുഴുവൻ അടയ്‌ക്കണം. ആരോ സ്‌പീഡിൽ പായുന്നുവെന്ന് ഞാൻ കേട്ടു അതുകൊണ്ട് റോഡുകളും അടയ്‌ക്കണം' ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്‌തു.
ജൂൺ 21നാണ് രാജ്യത്ത് നീറ്റ് യുജി പുനഃപരീക്ഷ നടക്കുന്നത്.ഇതിനുമുൻപ് വ്യാജ പേപ്പർ ലീക്ക് ഉണ്ടാകാതിരിക്കാനാണ് നീക്കം. നിശ്ചിത കാലയളവിലേക്ക് മെസേജിംഗ് സംവിധാനം പ്രവർത്തനരഹിതമാക്കണം എന്നാണ് ടെലഗ്രാമിനോട് കേന്ദ്ര അധികൃതർ പറയുന്നത്. ലോക്‌സഭാംഗം കാർത്തി ചിദംബരം സർക്കാർ നടപടിയെ വിമർശിച്ച്രുന്നു. 'ശരിക്കും..ചോദ്യപേപ്പർ ചോർച്ച തടയാനുള്ള മാസ്‌റ്റർ സ്‌ട്രോക്ക് ആണോ ടെലഗ്രാം നിരോധനം?'- കാർത്തി ചോദിച്ചു. ഇതിന് മറുപടിയായാണ് ടെലഗ്രാം സർക്കാരിനെ വിമർശിച്ചത്.
മാളുകൾ മോഷണം നടക്കുന്ന വിവരം അറിഞ്ഞാൽ അത് തടയും അതുതന്നെയാണ് ടെലഗ്രാമും ചെയ്യുക. ടെലഗ്രാം പ്രതികരിച്ചു. അതേസമയം നിരോധിച്ചിട്ടും ഇപ്പോഴും ടെലഗ്രാം ഇന്ത്യയിൽ തുടരുകയാണോ എന്ന് ഒരാൾ ചോദിച്ചു. ഇതിന് 'ഇത്ര കഴിവുറ്റ പ്രവർത്തനം നടത്തുന്നതിന് സർക്കാരിന് നന്ദി പറയൂ' എന്നാണ് ടെലഗ്രാം മറുപടി നൽകിയത്. ഒരാഴ്‌ച നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ ടെലഗ്രാം സിഇഒ പവേൽ ദുരോവ് വിമർശിച്ചു. സർക്കാർ നടപടി സാധാരണക്കാരായ 150 മില്യൺ ഉപഭോക്താക്കളെ ബാധിക്കും. പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയവരെയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിരോധനം ഒന്നിനെയും പിടിച്ചുനിർത്തിയില്ലെന്നും കാരണക്കാർ മറ്റ് ആപ്പുകളിലേക്ക് പോയതായും പവേൽ ദുരോവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |