ന്യൂഡൽഹി: ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സമരം ചെയ്‌ത സിജെപിയുടേതടക്കം വിദ്യാർത്ഥികൾക്ക് നേരെ കേന്ദ്ര റിസർവ് പൊലീസ് (സിആർപിഎഫ്) പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഏറെ വിവാദമായിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭം നേരിട്ടതിൽ തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സിആർപിഎഫ് സമ്മതിച്ചിട്ടുണ്ട്. സിആർപിഎഫിന്റെ ദ്രുതകർമ്മ സേന (ആർഎഎഫ്) അംഗമാണ് പെല്ലറ്റ് തോക്ക് പ്രയോഗിച്ചതെന്ന് കണ്ടെത്തി. കൊണോട്ട് പ്ളേസിൽ ജൂലായ് 20ന് നിയോഗിച്ച ജവാനാണ് ഇത്തരത്തിൽ പെല്ലറ്റ് തോക്ക് സമരക്കാർക്കുനേരെ പ്രയോഗിച്ചത്. ആഭ്യന്തര വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമായത്.
ഈ ജവാന്റെ തോക്കിൽ നിന്ന് ഏഴ് റൗണ്ട് പെല്ലറ്റെങ്കിലും പ്രയോഗിച്ചു എന്നാണ് മനസിലാക്കാനായത്. അഞ്ച് റൗണ്ട് സമരക്കാർക്ക് നേരെ കൊണ്ടിട്ടുണ്ട്. രണ്ടെണ്ണം നിലത്തേക്കാണ് വീണത്. മൂന്നുപേർക്ക് പെല്ലറ്റേറ്റ് കാര്യമായ പരിക്കുണ്ട്. ഗുഡ്‌ഗാവിൽ നിന്നുള്ള ഇർഷാദ് ഷെയ്‌ഖ് (25), ഡൽഹി സർവകലാശാല വിദ്യാർത്ഥി സാഹിൽ ലോചബ് (19),ഔട്ട്‌ലുക്കിലെ മാദ്ധ്യമപ്രവർത്തകനായ 28കാരനുമാണ് പരിക്കേറ്റതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഭാവിയിൽ സേനാ വിന്യാസത്തിൽ ശ്രദ്ധിക്കേണ്ട നടപടികൾ ആഭ്യന്തര വിലയിരുത്തൽ യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നേരിടാനുള്ള തന്ത്രങ്ങൾ അറിയുന്നവർക്ക് പകരം ജമ്മുകാശ്മീർ പോലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ഏർപ്പെട്ട് പരിചയമുള്ള സേനാംഗങ്ങളെയാണ് പ്രക്ഷോഭം നേരിടാൻ വിന്യസിച്ചത്.
ജൂലായ് 20ന് ജന്തർ മന്ദറിനും പാർലമെന്റിനും ചുറ്റും സേനകളെ വിന്യസിക്കുംമുമ്പ് കൃത്യമായി ആശയവിനിമയമുണ്ടായില്ല. വിന്യാസം, സേനാംഗങ്ങളുടെ സ്ഥാനം, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സെക്ടർ ഹെഡ്ക്വാർട്ടേഴ്സിന് സമയബന്ധിതമായി ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ടായി. പ്രതിഷേധത്തിനിടെ ചില ഉദ്യോഗസ്ഥർക്ക് ബോഡി പ്രൊട്ടക്ടറുകളും ഹെൽമെറ്റുകളുമില്ലെന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ നിന്ന് വ്യക്തമായിരുന്നു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പെല്ലറ്റ് ഗൺ, ആന്റിലയറ്റ് ഗൺ, ഇലക്ട്രിക് ഷോക്ക് വെപ്പൺ, ഇലക്ട്രിക് ഷീൽഡ് എന്നിവ ഉപയോഗിക്കരുത്. ആവശ്യാനുസരണം മാത്രമേ ബലപ്രയോഗം നടത്താവൂ, മുന്നറിയിപ്പുകൾ നൽകണം, ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും ഉൾപ്പെടെ ജനക്കൂട്ട നിയന്ത്രണ നടപടികൾ ആവശ്യത്തിന് മാത്രം മതി, പ്രകോപനപരമായ വാക്കുകൾ കേട്ട് പ്രതികരിക്കരുത്, എല്ലാ ഉദ്യോഗസ്ഥരും സുരക്ഷാ ഉപകരണങ്ങൾ പൂർണമായും ധരിച്ചിരിക്കണം, ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സൈനികരോട് അവരുടെ ജോലി, ഉത്തരവാദിത്വം, ജനക്കൂട്ട നിയന്ത്രണ തന്ത്രം, ഉപകരണങ്ങളുടെ ഉപയോഗം, സുരക്ഷാ ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായി വിശദീകരിക്കണം എന്നിങ്ങനെ ശക്തമായ മാർഗനിർദേശങ്ങൾ ആഭ്യന്തര വിലയിരുത്തൽ യോഗത്തിൽ നൽകി.
The use of pellet guns by the Central Reserve Police Force (CRPF) against students, including members of the CJP, during protests in Delhi over the alleged question paper leak sparked widespread controversy. The CRPF admitted that mistakes. An internal inquiry found that the pellet gun was fired by a member of the Rapid Action Force (RAF), a specialized unit
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |