SignIn
Kerala Kaumudi Online
Monday, 27 July 2026 6.59 AM IST

അഭിജീത് ദീപ്കെ - ജെൻസി പ്രക്ഷോഭത്തിന്റെ നായകൻ

READ ENGLISH VERSION
1

ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ 'പാറ്റ' വിളിയിൽ രോഷാകുലനായി കോക്രോച്ച് ജനതാ പാർട്ടി രൂപീകരിച്ച അഭിജീത് ദീപ്‌കെ ഇന്ത്യയിലെ ആദ്യ ജെൻസി പ്രക്ഷോഭത്തിന്റെ നായകനും വിജയശിൽപ്പിയുമായി. ആ വാക്കുകളിൽ ആകൃഷ്ടരായി ലക്ഷക്കണക്കിന് ജെൻസികളും യുവാക്കളും പാർട്ടി അംഗങ്ങളായി. പതിനായിരങ്ങൾ ജന്തർ മന്ദറിലേക്കെത്തി. ആം ആദ്മിയുടെ സോഷ്യൽ മീഡിയ ടീം ലീഡറായി പ്രവർത്തിച്ചിട്ടുണ്ട്. ആ പാഠങ്ങളാണ് സംഘാടക മികവിന് പിന്നിൽ. നിലവിൽ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയിലുമില്ല. ഇന്നലെ ടൈഫോയ്ഡ് സ്ഥിരീകരിച്ചപ്പോഴും, പോരാടാനുള്ള ആർജ്ജവം തെല്ലും കുറയുന്നില്ല ദീപ്‌കെയ്ക്ക്. സമരവിജയത്തിൽ പിതാവ് ഭഗ്വാൻ ശങ്കർ ദീപ്‌കെയും, മാതാവ് അനിത ദീപ്‌കെയും ആശ്വാസമാണ് പ്രകടിപ്പിച്ചത്. രണ്ടരമാസമായി നടക്കുന്ന സമരം വിജയിച്ചെന്ന് അവർ പ്രതികരിച്ചു. കുടുംബത്തിൽ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാൾ പോലുമില്ല. മകൻ സിവിൽ സർവീസിൽ ജോയിൻ ചെയ്യണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.

ജനനം

1995 സെപ്തംബർ 29ന്
മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറിൽ
ദളിത് കുടുംബ പശ്ചാത്തലം

2021ൽ പുനെയിലെ തിലക് മഹാരാഷ്ട്ര വിദ്യാപീഠിൽ നിന്ന് ബിരുദം (മാദ്ധ്യമപ്രവർത്തനത്തിൽ)

2020 മുതൽ 2023 വരെ
ആം ആദ്മിയുടെ സോഷ്യൽ മീഡിയ ടീം ലീഡർ

യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ പി.ജി കോഴ്സ് ചെയ്യുന്നു

2026 മേയ് 16ന്
കോക്രോച്ച് ജനതാ പാർട്ടി രൂപീകരണം

ജൂൺ 6ന്
തിരികെ ഇന്ത്യയിൽ.
നേരെ ജന്തർ മന്ദറിലെ സമരവേദിയിൽ

ഇൻസ്റ്റഗ്രാം
42 ലക്ഷം ഫോളോവേഴ്സ്

ടീം അഭിജീത് ദീപ്‌കെ

സുഹൃത്തുക്കളുടെ സംഘമുണ്ട് കൂടെ. സി.ജെ.പി വക്താക്കളായി നിയമിക്കപ്പെട്ട സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് സമരപരിപാടികൾ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരുമായി ചർച്ചകൾ നടത്തിയതും ഇവരാണ്. അന്വേഷണാത്മക പത്രപ്രവർത്തകനാണ് സൗരവ് ദാസ്. കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് പഠിച്ചിറങ്ങിയ എൻജിനിയറിംഗ് ബിരുദധാരിയാണ് അശുതോഷ്. ആഫ്രീൻ നവാസ്, രത്ന സിംഗ്, വൈഷ്ണവി ഗൗർ എന്നിവരാണ് മറ്റു വക്താക്കൾ. ഇവരുടെ ഒത്തൊരുമ, സംഘാടന മികവാണ് സമരത്തെ സജീവമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANHIJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360