SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.34 AM IST

ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു, ഗർഭിണിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

READ ENGLISH VERSION
accident

മുംബയ്: ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു. അപകടത്തിൽ നിന്നും ഗർഭിണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹരാഷ്ട്രയിലെ ജൽ​ഗാവ് ജില്ലയിലാണ് സംഭവം. എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ​വൈകാതെ തന്നെ വാഹനം മുഴുവനായി തീ വ്യാപിക്കുകയുമായിരുന്നു.

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. അംബുലൻസിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

എഞ്ചിനിൽ നിന്ന് രൂക്ഷമായ പുക ഉയരുന്നത് ‌‌ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. പുക കണ്ടപ്പോൾ തന്നെ ‌ഡ്രെവർ വാഹനം നിർത്തുകയായിരുന്നു. ശേഷം ഗർഭിണിയെയും കുടുംബത്തെയും ഉടനടി വാഹനത്തിൽ നിന്ന് പുറത്തിറക്കുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. വാഹനം നിർത്തി നിമിഷങ്ങൾക്കുളളിലാണ് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകളും നശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, AMBULANCE, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360