SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.13 AM IST

2029ൽ ലഹരിയുടെ വേരറുക്കും: അമിത് ഷാ

d

ന്യൂഡൽഹി: 2029 ഡിസംബർ 31ഓടെ രാജ്യത്തിനകത്തെ ലഹരി വ്യാപാരത്തിന്റെ വേരറുക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ഗ്രാം പോലും ഇന്ത്യയിലേക്ക് പ്രവേശിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഡൽഹിയിൽ സംഘടിപ്പിച്ച സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ ദൗത്യസേനാ തലവന്മാരുടെ 3ാമത് ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര - സംസ്ഥാന ഏജൻസികൾ, മറ്റു നിയമപാലന വിഭാഗങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ സംയുക്ത ഏകോപനത്തോടെ ദേശീയതലത്തിൽ ക്യാമ്പയിൻ നടത്തണം ഭീകരത, നക്‌സലിസം എന്നിവയ്‌ക്കെതിരെ പ്രകടിപ്പിച്ച അതേ നിശ്ചയദാർഢ്യം ലഹരിമരുന്നുകൾക്കെതിരായ പോരാട്ടത്തിനും ആവശ്യമാണ്. ലഹരിമരുന്നുകൾ രാജ്യത്തിനും ലോകത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ആ ഭീഷണിയെ പ്രഹരിച്ചു തകർക്കണം. കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360