SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.50 PM IST

അന്നദാനത്തിനിടെ തിളയ്ക്കുന്ന സാമ്പാറിൽ വീണു, യുവതിക്ക് ദാരുണാന്ത്യം

accident
അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

അമരാവതി: അന്നദാനത്തിനിടെ തിളയ്ക്കുന്ന സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന അന്നദാനത്തിനിടെ ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. വിജയവാഡയിലെ കെഎൽ റാവു നഗർ സ്വദേശിയായ മദ്ദി സുജാത (46) ആണ് മരിച്ചത്. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഇളയ മകന്റെ വീട്ടിൽ കഴിയുകയായിരുന്നു സുജാത.

ബന്ധുക്കളെ പാചകത്തിൽ സഹായിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. സാമ്പാർ ഉണ്ടാക്കിയ വലിയ പാത്രം അടുപ്പിൽ നിന്ന് മാറ്റവെ അബദ്ധത്തിൽ അതിനുള്ളിൽ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുജാത ചികിത്സയിൽ കഴിയവെ ഇന്നലെയാണ് മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary

A woman met a tragic end after falling into a vessel of boiling sambar during a food distribution event. The incident occurred on Sunday morning in Vijayawada, Andhra Pradesh, during a program organized to mark Vinayaka Chaturthi. The deceased has been identified as Maddi Sujatha (46), a native of KL Rao Nagar, Vijayawada. She had been staying at her younger son's house.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMBAR, SAMBAR VESSEL, SAMBAR VESSEL ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360