SignIn
Kerala Kaumudi Online
Friday, 23 October 2026 2.51 AM IST

കംഗാരുക്കളുടെ കഥകഴിച്ച് ഇന്ത്യ ഫൈനലിൽ

cricket

ദുബായ് : 2023 ഏകദിന ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിൽ കരയിച്ച ഓസ്ട്രേലിയയോട് കണക്കു തീർത്ത് ഇന്ത്യ. ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിയിൽ നാലു വിക്കറ്റിനാണ് കംഗാരുക്കളെ കീഴടക്കിയത്. നിർണായക മത്സരത്തിൽ വിരാട് കൊഹ്‌ലിയാണ് (84) ഒരിക്കൽ കൂടി രക്ഷകനായത്. വിരാടാണ് മാൻ ഒഫ് ദ മാച്ച്.

ഇന്ന് ലാഹോറിൽ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലിൽ നേരിടേണ്ടത്. ഞായറാഴ്ച ദുബായ്‌യിൽ ആണ് ഫൈനൽ.

ഓൾറൗണ്ട് മികവ്

 ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് ആൾഔട്ട്

 ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് (73) അർദ്ധസെഞ്ച്വറി

 11 പന്തുകൾ ബാക്കിനിൽക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി

 ശ്രേയസും (45), രാഹുലും (42*) ബാറ്രിംഗിൽ തിളങ്ങി

 3 വിക്കറ്റ് വീഴ്ത്തി ഷമിയും രണ്ടണ്ണം വീഴ്ത്തി വരുണും ഓസീസ് സ്കോർ പിടിച്ചുകെട്ടി

5

ഇത് അഞ്ചാം തവണയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CHAMPIONS TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360