SignIn
Kerala Kaumudi Online
Thursday, 22 October 2026 1.16 PM IST

വീണ്ടും പ്രക്ഷോഭത്തിലേക്ക്? വിദ്യാർത്ഥികൾക്കൊപ്പം മഞ്ഞപ്പടയും; ശനിയാഴ്‌ച പാരീസിൽ കൂറ്റൻ റാലി നടത്തുമെന്ന് പ്രഖ്യാപനം

READ ENGLISH VERSION
protest
വിദ്യാർത്ഥി പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്നു

പാരീസ്: ഫ്രാൻസിൽ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിനൊപ്പം യെല്ലോ വെസ്റ്റ് മൂവ്‌മെന്റും അണിചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇരട്ടിക്കരുത്തോടെ പാരീസ് നഗരത്തിൽ ശനിയാഴ്‌ച കൂറ്റൻ റാലി നടത്തുമെന്നാണ് പ്രഖ്യാപനം. അന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനങ്ങളുമുണ്ടാകും. കഴിഞ്ഞ ശനിയാഴ്‌ച നടന്ന വിദ്യാർത്ഥി പ്രക്ഷോഭം ഉണ്ടാക്കിയ നാശനഷ്‌ടങ്ങളുടെ ആഘാതം മാറുംമുമ്പാണ് പാരീസ് വീണ്ടുമൊരു പ്രതിഷേധത്തിന് വേദിയാകുന്നത്. എട്ട് വർഷം മുമ്പ് ഇന്ധനത്തിനുൾപ്പെടെ വിലക്കയറ്റമുണ്ടായപ്പോൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി അധികൃതരെ വിറപ്പിച്ചവരാണ് യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് പ്രവർത്തകർ.

അതേസമയം, പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഭാഗിക ക‌ർഫ്യൂ ഏർപ്പെടുത്തി പ്രക്ഷോഭക്കാരെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 18 വയസിന് താഴെയുള്ളവർ രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് തെരുവിലിറങ്ങുന്നതിനും വിലക്കുണ്ട്. പാരീസ്, മാഴ്‌സെ, ലിയോ തുടങ്ങിയ നഗരങ്ങളിൽ കടകൾ നശിപ്പിച്ചും കൊള്ളയടിച്ചും പ്രക്ഷോഭകർ അക്രമം നടത്തിയിരുന്നു.

ശനിയാഴ്‌ച നടത്തുന്ന റാലികൾക്ക് മുന്നോടിയായി വൻ സുരക്ഷാ സന്നാഹം ഒരുക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിൻ ലുകോനു പറഞ്ഞു. ലിമോഷ് നഗരത്തിലെ ടൗൺഹാൾ നശിപ്പിച്ച തീവയ്‌പ്പിന് തുടക്കമിട്ടയാളെ പൊലീസ് ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു.


ഇതിനിടെ, ഫ്രാൻസിലെ പ്രമുഖ യൂണിയനുകൾ നവംബർ അഞ്ചിന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. യൂണിയൻ നേതാക്കൾ ഇന്നലെ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റിൻ ലുകോനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിദ്യാർത്ഥി നേതാക്കളെയും ചർച്ചയ്‌ക്ക് വിളിക്കുമെന്നാണ് വിവരം.

English Summary

France is preparing for fresh protests in Paris as the Yellow Vest Movement plans to join student demonstrations on Saturday. Authorities are imposing partial curfews and strengthening security in major cities following incidents of vandalism and looting. Meanwhile, major French trade unions have called for nationwide protests on November 5 and are holding discussions with the prime minister.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FRANCE STUDENT PROTEST, YELLOW VEST MOVEMENT PARIS, FRANCE PROTESTS 2026, PARIS STUDENT PROTEST MALAYALAM, FRANCE PRATHISHEDHAM YELLOW VEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360