SignIn
Kerala Kaumudi Online
Friday, 23 October 2026 2.46 AM IST

ബാലൺ ഡി ഓറിൽ തലമുറ മാറ്റം

ballon-d-or

മെസിയും ക്രിസ്റ്റ്യാനോയുമില്ലാതെ
ബാലൺ ഡി ഓർ പട്ടിക

സൂറിച്ച് : സൂപ്പർ താരങ്ങളായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും പേരില്ലാതെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടിക പുറത്തിറങ്ങി. 2003-ന് ശേഷം ഇതാദ്യമായാണ് ഇരുവരിൽ ഒരാൾപോലും പ്രാഥമിക പട്ടികയിൽ ഇടംനേടാതിരിക്കുന്നത്. ഒരു വർഷമായി റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ നസറിനു വേണ്ടിയും മെസി അമേരിക്കൻ മേജർ ലീഗ് ക്ലബ്ബ് ഇന്റർ മയാമിക്കുവേണ്ടിയുമാണ് കളിക്കുന്നത്.

എട്ടു തവണ ഈ പുരസ്കാരം നേടിയ താരമാണ് മെസി. ക്രിസ്റ്റ്യാനോ അഞ്ചുതവണ നേടിയിട്ടുണ്ട്. 2023-ലെ ബാലൺ ഡി ഓറാണ് മെസി അവസാനമായി നേടിയത്. 2004 മുതൽ 2022 വരെ തുടർച്ചയായി 18 വർഷം ബാലൺ ഡി ഓർ പട്ടികയിൽ ഇടംനേടിയ താരമാണ് റൊണാൾഡോ. 2006 മുതൽ 2023 വരെ തുടർച്ചയായി 17 വർഷം മെസിയും പട്ടികയിൽ ഇടംനേടിയിരുന്നു. 2008 മുതൽ 2017 വരെ പുരസ്‌കാരത്തിനായി മെസി-റൊണാൾഡോ പോരാട്ടമായിരുന്നു. 2018-ലെ പുരസ്‌കാരം സ്വന്തമാക്കിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ഇരുവരുടെയും ആധിപത്യം തകർത്ത്.

ഇത്തവണ ജൂഡ് ബെല്ലിംഗ്ഹാം, കിലിയൻ എംബാപ്പെ, ഫിൽ ഫോഡൻ, എമിലിയാനോ മാർട്ടിനെസ്, വിനീഷ്യസ് ജൂനിയർ, ലമിൻ യമാൽ, നിക്കോ വില്യംസ്, ഡാനി ഓൽമോ, മാർട്ടിന്‍ ഒഡെഗാർഡ്, ബുക്കായോ സാക്ക തുടങ്ങിയവർ 30 അംഗ പ്രാഥമിക പട്ടികയിലിടംപിടിച്ചിട്ടുണ്ട്. ജേതാവിനെ ഒക്ടോബർ 24-ന് പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BALLON D OR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360