SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 PM IST

കൊല്ലത്തിന് മണികെട്ടി കൊച്ചി


തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ വിജയക്കുതിപ്പിന് തടയിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇന്നലത്തെ ആദ്യ മത്സരത്തിൽ കൊല്ലത്തിനെതിരെ കൊച്ചി 18 റൺസിന്റെ ജയം നേടി. ടോസ് നേടി ആദ്യം ബാ​റ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ ഒൻപത് വിക്ക​റ്റ് നഷ്ടത്തിൽ 147 റൺസ് നേടി. മറുപടിക്കിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് 18.1 ഓവറിൽ 129 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ആനന്ദ് കൃഷ്ണനും ജോബിൻ ജോബിയും നേടിയ അർ!*!ദ്ധസെഞ്ചുറികളാണ് കൊച്ചിയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 34 പന്തിൽ നിന്ന് 5 സിക്സും രണ്ട് ബൗണ്ടറിയും ഉൾപ്പെടെ ആനന്ദ് കൃഷ്ണൻ 54 റൺസ് നേടി. ജോബിൻ ജോബി 50 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ 51 റൺസ് നേടി.


148 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാ​റ്റിംഗ് ആരംഭിച്ച കൊല്ലത്തിന് 14 റൺസ് എടുക്കുന്നതിനിടെ നാലു മുൻനിര ബാ​റ്റ്സ്മാൻമാരെ നഷ്ടമായി. അഭിഷേക് നായർ (രണ്ട്), അരുൺ പൗലോസ്(രണ്ട്), ക്യാ്റ്റപൻ സച്ചിൻ ബേബി (രണ്ട്), എ.കെ അർജുൻ (മൂന്ന്) എന്നിവർ വന്നപോലെ മടങ്ങി. ഏഴാമനായി ഇറങ്ങിയ ഷറഫുദ്ദീന് മാത്റമാണ് നല്ല പ്രകടനം കാഴ്ചവയ്ക്കാനായത്. ഷറഫുദ്ദീൻ 24 പന്തിൽ നിന്ന് അഞ്ചു സിക്സറും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 49 റൺസ് നേടി.കൊച്ചിക്കു വേണ്ടി ബേസിൽ തമ്പി മൂന്നും കെ.എം. ആസിഫ് നാലും വിക്ക​റ്റുകൾ വീഴ്ത്തി. ലീഗിൽ ഇതുവരെ കളിച്ച നാലുകളികളിൽ കൊല്ലത്തിന്റെ ആദ്യ പരാജയമാണിത്.
ആദ്യ രണ്ടു കളികളിൽ പരാജയപ്പെട്ട് പോയിന്റ് നിലയിൽ ഏ​റ്റവും താഴെയായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് വിജയത്തോടെ രണ്ടാമതെത്തി.


ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തൃശൂർ ടൈ​റ്റൻസും കൊച്ചി ബ്ലൂടൈഗേഴ്സും തമ്മിലാണ് മൽസരം. വൈകിട്ട് 6.45ന് അദാനി ട്റിവാൻഡ്റം റോയൽസും ഏരീസ് കൊല്ലം സെയ്‌ലേഴ്സും തമ്മിൽ മൽസരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360