SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

നവദീപിന്റെ വെള്ളി സ്വർണമായി

s

പാരീസ്: പാരലിമ്പിക്‌സിൽ പുരുഷൻമാരുടെ എഫ് 41 വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നവദീപിന്റെ വെള്ളി സ്വ‌ർണമായി. നേരത്തെ സ്വർണം നേടിയ ഇറാനിയൻ താരം സാദേഗ് ബെയ്ത്ത്‌ സയാഹ് അയോഗ്യനാക്കപ്പെട്ടതോടെയാണ് നവദീപിന്റെ വെള്ളി സ്വ‌ർണമായത്.

47.32 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞ് പേഴ്സണൽ ബെസ്റ്റ് പ്രകടനമാണ് പാരീസിൽ നവദീപ് പുറത്തെടുത്തത്. 47.64 മീറ്റർ എറിഞ്ഞ് പാരാലിമ്പിക്സ് റെക്കാഡോടെ സ്വർണമുറപ്പിച്ച് കരുതിയിരിക്കുമ്പോഴാണ് ഇറാനിയൻ അയോഗ്യനാക്കപ്പെട്ടത്.

വനിതകളുടെ ടി12 വിഭാഗം 200 മീറ്ററിൽ ഇന്ത്യയുടെ സിമ്രാൻ 24.75 സെക്കൻഡിൽ പേഴ്സണൽ ബെസ്റ്റ് പ്രകടനത്തോടെ വെങ്കലം നേടി. 7 സ്വർണവും 9 വെള്ളിയും 13 വെങ്കലവുമുൾപ്പെടെ ഇന്ത്യയുടെ അക്കൗണ്ടിൽ 29 മെഡലുകളായി. പാരാലിമ്പിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360