
ന്യൂയോർക്ക്: കഴിഞ്ഞ തവണ കൈയകലെ നഷ്ടമായ യു.എസ് ഓപ്പൺ ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട് ബെലറൂസ് താരം അരീന സബലേങ്ക. വനിതാ സിംഗിൾസ് ഫൈനലിൽ യു.എസ് താരം ജെസിക്ക പെഗുലയെ വീഴ്ത്തിയാണ് സബലെങ്ക കിരീടം നേടിയത്. ഇത്തവണ സ്വപ്നക്കുതിപ്പ് നടത്തിയ ജെസിക്കയെ ടെബ്രേക്കറോളം നീണ്ട രണ്ട് സെറ്റുകളിൽ കീഴ്ടപ്പെടുത്തിയാണ് സബലേങ്ക വിജയകാഹളം മുഴക്കിയത്. സ്കോർ: 5-7,5-7.
ആർതർ ആഷെയിൽ രണ്ട് സെറ്റിലും പിന്നൽ നിന്ന ശേഷമാണ് ലോക രണ്ടാം നമ്പർ ആരീന വിജത്തിലേക്ക് കുതിച്ചെത്തിയത്. രണ്ടാം സെറ്റിൽ 0–3 ന് മുന്നിൽ നിന്ന ശേഷം 5–3 എന്ന നിലയിൽ സെറ്റ് നഷ്ടപ്പെടുന്ന ഘട്ടത്തിൽ നിന്നാണ് സബലേങ്കുടെ തിരിച്ചുവരവ്. കഴിഞ്ഞ തവണ ഫൈനലിൽ യു.എസ് താരം കോകോ ഗോഫിനോട് തോറ്റ സബലേങ്ക ഇത്തവണ പതറാതെ പൊരുതുകയായിരുന്നു. ഈ സീസണിൽ 26 കാരയായ സബലേങ്കയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്.
10- വർഷത്തിനിടെ യു.എസ് ഓപ്പൺ ഗ്രാൻസ്ലാം വനിതാ സിംഗിൾസ് കിരീടം നേടിയ ഒമ്പതാമത്തെ താരമാണ് സബലേങ്ക
3-സബലേങ്കയുടെ മൂന്നാം ഗ്രാൻസ്ലാം കീരിട നേട്ടമാണിത്. രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയിട്ടുണ്ട് (2023,2024).
2016ൽ -ആഞ്ചലിക് കെർബറിന് ശേഷം ഒരു സീസണിൽ രണ്ട് ഹാർഡ്കോർട്ട് ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ വനിതാ താരമാണ് സബലെങ്ക (ഓസ്ട്രേലിയൻ ഓപ്പൺ, യു.എസ് ഓപ്പൺ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |