SignIn
Kerala Kaumudi Online
Friday, 23 October 2026 6.19 AM IST

വരുണിന്റെ വെടിക്കെട്ട്, തൃശൂരിന് ജയം

v

തിരുവനന്തപുരം: കേരളാ ക്രിക്ക​റ്റ് ലീഗിൽ ഇന്നലെ നടന്ന ആദ്യ മൽസരത്തിൽ തൃശൂർ ടൈ​റ്റൻസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു. കൊച്ചിയുടെ ബാ​റ്റിംഗിനിടെ മഴ കളി മുടക്കിയതിനെതുടർന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാ​റ്റ് ചെയ്ത കൊച്ചി നാലു വിക്ക​റ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. വിജെഡി നിയമപ്രകാരം 16 ഓവറിൽ തൃശൂരിന്റെ വിജയ ലക്ഷ്യം 136 ആക്കി പുനഃക്രമീകരിക്കുകയായിരുന്നു.

136 റൺസ് വിജയലക്ഷ്യമാക്കി ബാ​റ്റിംഗിനിറങ്ങിയ തൃശൂർ 15 ഓവറിൽ മൂന്നു വിക്ക​റ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ക്യാപ്‌ടൻ വരുൺ നായനാരുടെ അർധ സെഞ്ചുറി (38 പന്തിൽ പുറത്താകാതെ 63 റൺസ്) ആണ് ടീമിന്റെ വിജയത്തിനു അടിത്തറയായത്.വരുൺ നായനാരാണ് പ്ലെയർ ഓഫ് ദി മാച്ച്‌ ടോസ് നേടിയ തൃശൂർ കൊച്ചിയെ ബാ​റ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 13ലെത്തിയപ്പോൾ കൊച്ചിക്ക് ആദ്യ വിക്ക​റ്റ് നഷ്ടമായി.

ഒൻപതാം ഓവറിൽ മഴ കളി തടസപ്പെടുത്തി. ഈ സമയം രണ്ടു വിക്ക​റ്റിന് 50 എന്ന നിലയിലായിരുന്നു കൊച്ചി. വീണ്ടും ബാ​റ്റിംഗിനിറങ്ങിയ കൊച്ചിക്ക് ഷോൺ റോജറിന്റെ വിക്ക​റ്റ് ടീം സ്‌കോർ 57 ലെത്തിയപ്പോൾ നഷ്ടമായി. 23 പന്തിൽ 23 റൺസ് നേടിയ ഷോണിന്റെ വിക്ക​റ്റ് പി. മിഥുനാണ് ലഭിച്ചത്. തുടർന്ന് സിജേമോൻ ജോസഫും നിഖിൽ തോട്ടത്തിലും ചേർന്ന് മികച്ച ബാ​റ്റിംഗ് പുറത്തെടുത്തു. 38 പന്തിൽ നിന്ന് ഇവരുവരും ചേർന്ന് 78 റൺസാണെടുത്തത്. 23 പന്ത് നേരിട്ട നിഖിൽ മൂന്നു സിക്സും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ 47 റൺസ് സ്വന്തമാക്കി. വീണ്ടും മഴ കളി തടസപ്പെടുത്തിയതിനെ തുടർന്നാണ് 16 ഓവറായി മത്സരം ചുരുക്കിയത്. 16 ഓവറിൽ നാലിന് 130 എന്ന സ്‌കോറിന് കൊച്ചി ബാ​റ്റിംഗ് അവസാനിപ്പിച്ചു.

തൃശൂരിനു വേണ്ടി ഓപ്പണിംഗ് ബാ​റ്റിംഗിനിറങ്ങിയ ആനന്ദ് സാഗർ വരുൺ നായനാർ കൂട്ടുകെട്ട് അധികം നീണ്ടില്ല. ആനന്ദിനെ ജെറിൻ, ബേസിലിന്റെ കൈകളിലെത്തിച്ചപ്പോൾ തൃശൂർ ഒരു വിക്ക​റ്റ് നഷ്ടത്തിൽ ഒൻപത് റൺസ് എന്ന നിലയിൽ. സ്‌കോർ 22 ലെത്തിയപ്പോൾ ഒൻപത് പന്തിൽനിന്ന് ആറു റൺസ് നേടിയ അഭിഷേകിന്റെ വിക്ക​റ്റും നഷ്ടമായി. തുടർന്ന് വരുൺ നായനാരും വിഷ്ണു വിനോദും ചേർന്നുള്ള കൂട്ടുകെട്ട് 10 ഓവറിൽ തൃശൂരിന്റെ സ്‌കോർ 72 ലെത്തിച്ചു. 13ാം ഓവറിലെ രണ്ടാം പന്ത് സിക്സ് പറത്തി വരുൺ നായനാർ അർധ സെഞ്ചുറി നേടി. 33 പന്തിൽ നിന്നും 46 റൺസെടുത്ത വിഷ്ണു വിനോദിനെ സിജേമോൻ ജോസഫ് പുറത്താക്കുമ്പോൾ തൃശൂർ മൂന്നു വിക്ക​റ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിൽ. തുടർന്നെത്തിയ അക്ഷയ് മനോഹറുമായി ചേർന്ന ക്യാ്റ്റപൻ വരുൺ നായനാർ 15ാം ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VARUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360