
ലണ്ടൻ: ഇംഗ്ലണ്ട് ടീമിലെ സൂപ്പർ ഓൾറൗണ്ടർ മോയിൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയക്കെതിരായ വരാനിരിക്കുന്ന നിശ്ചിത ഓവർ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് അലിയെ പരിഗണിച്ചിരുന്നില്ല. തുടർന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണെന്നും പുതുതലമുറയ്ക്കായി വഴിമാറുകയാണെന്നും 37 കാരനായ അലിവ്യക്തമാക്കിയത്. അതേസമയം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ താരം തുടരും. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിൽ നിന്ന് നേരത്തേ വിരമിച്ച അലി അവസാനമായി രാജ്യത്തിനായി കളിച്ചത് ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്‌ക്കെതിരെയാണ്. ഇംഗ്ലണ്ട് ടീമിനൊപ്പം ഏകദിന, ട്വന്റി-20 ലോകകപ്പും ആഷസ് പരമ്പര വിജയവും സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിനായി 68 ടെസ്റ്റിലും 138 ഏകദിനങ്ങളിലും 92 ട്വന്റി-20കളിലും കളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |