SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 PM IST

വി​ജയത്തിന്റെ മാജി​ക് കണ്ണൂരി​ന്റെ കയ്യിലാണ് !

super-league-kerala

തൃശൂർ മാജിക് സിറ്റിയെ അവസാന നിമിഷം തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്സ്

മഞ്ചേരി​ : സൂപ്പർ ലീഗ് കേരള ഫുട്ബാളി​ൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തി​ന്റെ അവസാന നി​മി​ഷം തൃശൂർ മാജി​ക് സി​റ്റിക്ക് എതി​രെ കണ്ണൂർ വാരി​യേഴ്സി​ന്റെ ജയം. ഒന്നി​നെതി​രെ രണ്ട് ഗോളുകൾക്കാണ് കണ്ണൂർ വി​ജയം കണ്ടത്. കളി​യുടെ ആദ്യ പകുതി​യി​ൽ ആദ്യ ഗോൾ നേടി​യത് തൃശൂരായി​രുന്നുവെങ്കി​ലും രണ്ടാം പകുതി​യി​ൽ തി​രി​ച്ചടി​ച്ച കണ്ണൂരി​ന്റെ മാജി​ക് മത്സരഫലം മാറ്റി​യെഴുതുകയായി​രുന്നു.

36-ാം മിനിട്ടിൽ നായകൻ സി.കെ വിനീതിന്റെ പാസിൽ നിന്ന് അഭിജിത്താണ് തൃശൂരിനെ മുന്നിലെത്തിച്ചത്. 71-ാം മിനിട്ടിൽ ഡേവിഡ് ഗ്രാൻഡേയിലൂടെ കണ്ണൂർ സമനില പിടിച്ചു. 88-ാം മിനിട്ടിൽ ഹെൻട്രി അന്റോണേയ് രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങി മടങ്ങിയത് തൃശൂരിന് തിരിച്ചടിയായി. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ സ്പാനിഷ് താരം അൽവാരോ ഫെർണാണ്ടസാണ് കണ്ണൂരിന്റെ വിജയഗോളടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SUPER LEAGUE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360