SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 AM IST

'പവർ ലിഫ്റ്റിംഗ് ഇന്ത്യ': കേന്ദ്ര തീരുമാനത്തിന് ഹൈക്കോടതി നിർദ്ദേശം

x

കൊച്ചി: ആലപ്പുഴ ആസ്ഥാനമായ 'പവർ ലിഫ്റ്റിംഗ് ഇന്ത്യ'ക്ക് ദേശീയ ഫെഡറേഷൻ എന്ന നിലയിൽ പ്രവർത്തിക്കാനാകുമോ എന്നതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ലെങ്കിൽ അനുയോജ്യമായ വേദിക്ക് രൂപം നൽകണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു. മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം.ആലപ്പുഴ ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് റോജിസ് ജോസ് അടക്കം നൽകിയ ഹർജിയിലാണ് ഉത്തരവ്. പവർ ലിഫ്റ്റിംഗ് ഇന്ത്യക്ക് നാഷണൽ ലെവൽ ഫെഡറേഷൻ എന്ന നിലയിൽ പ്രവർത്തിക്കാനാവില്ലെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഇന്ത്യൻ പവർലിഫ്റ്റിംഗ് ഫെഡറേഷൻ എന്ന പേരിൽ നേരത്തെ ഒരു അസോസിയേഷൻ പ്രവർത്തിച്ചിരുന്നു. 2017ൽ കേന്ദ്ര സർക്കാർ ഇതിന്റെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു. ഇത് മറികടക്കാനായി രൂപീകരിച്ചതാണ് പവർ ലിഫ്റ്റിംഗ് ഇന്ത്യ എന്നാണ് ഹർജിക്കാരന്റെ ആരോപണം. ദേശീയതലത്തിൽ മത്സരങ്ങൾ നടത്താനെന്ന പേരിൽ വലിയതോതിൽ പണം പിരിക്കുന്നുണ്ടെന്നും പരാതിപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360