SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 AM IST

വനിതാ വാട്ടർപോളോയിൽ കേരളം

hi

വെഞ്ഞാറമൂട്: പിരപ്പൻകോട്ട് നടന്ന 77-ാമത് പുരുഷ-വനിത ദേശീയ ഡൈവിംഗ് - വാട്ടർപോളോ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗം വാട്ടർ പോളോയിൽ കേരളവും പുരുഷ വിഭാഗത്തിൽ സർവീസസും ജേതാക്കളായി. ഡൈവിംഗ് പുരുഷ വിഭാഗത്തിൽ സർവീസസും വനിതാ വിഭാഗത്തിൽ ഇന്ത്യൻ റയിൽവേയ്‌സുമാണ് ഓവറാൾ ചാമ്പ്യൻമാരായത്.വനിതാ വിഭാഗം വാട്ടർ പോളോയിൽ ബംഗാളിനാണ് രണ്ടാം സ്ഥാനം.മഹാരാഷ്ട്ര മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗം വാട്ടർ പോളോയിൽ സർവീസസിനും മഹാരാഷ്ട്രക്കുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ.വ കേരളത്തിന്റെ കൃപ, സർവീസസിന്റെ ബാഗേഷ് എന്നിവരാണ് മീറ്റിലെ താരങ്ങൾ.

മന്ത്രി വി. ശിവൻ കുട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു. ജി ശ്രീകുമാർ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി എം. വിജയകുമാർ, സ്‌പോർട്‌സ് വകുപ്പ് ഡയറക്ടർ പി.വിഷ്ണു രാജ്,ലോക നീന്തൽ ഫെഡറേഷൻ ബ്യൂറോ അംഗം വീരേന്ദ്ര നാനാവതി,നീന്തൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി മോൻ ചോക്‌സി,ഏഷ്യൻ അക്വാട്ടിക് അസോസിയഷൻ ടെക്‌നിക്കൽ കമ്മിറ്റി അംഗം എസ്.രാജീവ്,മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ കുമാരി,കേരളാ അക്വാട്ടിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എസ്. മുരളീധരൻ,എം.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ:പിരപ്പൻകോട് നടന്ന ദേശീയ അക്വാട്ടിക് മത്സരങ്ങളിൽ വാട്ടർ പോളോയിൽ ജേതാക്കളായ കേരളാ ടീം ട്രോഫിയുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WATERPOLO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360