
പാരീസ്: ഫ്രഞ്ച് പ്ലേമേക്കർ അന്റോയിൻ ഗ്രീസ്‌മാൻ അന്താരാഷ്ർട്ര ഫുട്ബാളിൽ നിന്നും വിരമിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് 33 കാരനായ ഗ്രീസ്‌മാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമായ ഗ്രീസ്‌മാൻ ക്ലബ് ഫുട്ബാളിൽ തുടർന്നുമുണ്ടാകും. 2018ൽ ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗ്രീസ്‌മാൻ പത്തുവർഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങി. ഫ്രാൻസിനായി 137 മത്സരങ്ങളിൽ കളിത്തിലിറങ്ങിയ ഗ്രീസ്‌മാൻ 44 ഗോളുകളും നേടി. 2018ലെ ലോകപ്പിൽ ഫ്രാൻസിനായി 7 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളാണ് ഗ്രീസ്‌മാൻ നേടിയത്.ഫെനലിൽ ക്രൊയേഷ്യയ്‌ക്കെതിരെയും സ്കോർ ചെയ്തു. 2024ലെ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനലിലെത്തിക്കുന്നതിനും നിർണായക പങ്കുവഹിച്ചു. 2016 യൂറോയിലും ഫ്രഞ്ച് പടയെ ഫൈനലിലെത്തിക്കാൻ നിറഞ്ഞാടി. ആ ടൂർണമെന്റിലെ ടോപ് സ്‌കോററും ഗ്രീസ്‌മാനായിരുന്നു.
ആക്രണത്തിലെ കുന്തമുനയാണെങ്കിലും പ്രതിരോധത്തിലുൾപ്പെടെ നിറഞ്ഞു കളിക്കുന്ന ഗ്രീസ്‌മാൻ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സിന്റെ പ്രിയപ്പെട്ട പ്ലേമേക്കറായിരുന്നു. ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ മൂന്നാമതാണ് ഗ്രീസ്‌മാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |