SignIn
Kerala Kaumudi Online
Friday, 23 October 2026 5.09 PM IST

ആദ്യ സന്നാഹത്തിൽ ജയം നേടി ഇന്ത്യൻ വനിതകൾ

j

ദുബായ്: വനിതാ ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നമാഹ മത്സരത്തിൽ ഇന്ത്യ 20 റൺസിന് വെസ്റ്റിൻഡീസിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ ജമീമ റോഡ്രിഗസ് (52) അ‌ർദ്ധ സെഞ്ച്വറി നേടി. ബൗളിംഗിൽ പൂജ വസ്ട്രാക്കർ 3 വിക്കറ്റ് നേടി. മലയാളി താരം ആശ ശോഭന 3 ഓവറിൽ 7 റൺസ് നൽകി 1 വിക്കറ്റ് വീഴ്ത്തി. ഇന്ന് നടക്കുന്ന രണ്ടാം സന്നാഹത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, JAMEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360