SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 AM IST

കൊമ്പൻസിന് സമനിലച്ചങ്ങല

kombans

തിരുവനന്തപുരം കൊമ്പൻസ് 1- മലപ്പുറം എഫ്.സി 1

തിരുവനന്തപുരം : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ് തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയും മലപ്പുറം എഫ്.സിയും. കൊമ്പൻസിന്റെ തട്ടകമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോളടിച്ച മലപ്പുറം എഫ്.സി ആദ്യ പകുതിയിൽ മുന്നിട്ടുനിന്നു. എന്നാൽ നിശ്ചിത സമയം അവസാനിക്കുന്നതിന് നാലുമിനിട്ടുമുമ്പ് കൊമ്പൻസ് തിരിച്ചടിച്ച് തോൽവി ഒഴിവാക്കി.

31-ാം മിനിട്ടിൽ അലജാൻദ്രോ സാഞ്ചസ് ലോപ്പസിലൂടെയാണ് മലപ്പുറം എഫ്.സി മുന്നിലെത്തിയത്. ഈ ഗോളിന്റെ ലീഡ് നിലനിറുത്തായാനായിരുന്നു മലപ്പുറത്തിന്റെ പിന്നീ‌ടുള്ള ശ്രമം. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ പല നീക്കങ്ങളും നടത്തിയെങ്കിലും ഫലം കാണാതിരുന്ന കൊമ്പൻസ് 80-ാം മിനിട്ടിൽ അഷർ മുഹമ്മദിന് പകരം പി.വൈഷ്ണവിനെ ഇറക്കി. ഈ നീക്കം 86-ാം മിനിട്ടിൽ ഗോളിന്റെ രൂപത്തിൽ ഫലം കാണുകയും ചെയ്തു.

അഞ്ചുമത്സരങ്ങളിൽ കൊമ്പൻസിന്റെ മൂന്നാം സമനിലയാണിത്. ഒരു കളിമാത്രം ജയിച്ച കൊമ്പൻസ് ആറുപോയിന്റുമായി നാലാം സ്ഥാനത്താണ്. അഞ്ചുപോയിന്റുള്ള മലപ്പുറം അഞ്ചാമതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KOMBANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360