SignIn
Kerala Kaumudi Online
Friday, 23 October 2026 11.37 PM IST

ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചത്ത് ബംഗളരുവിന്റെ ഗോളടിമേളം

s


കൊ​ച്ചി​:​ ​സ്വ​ന്തം​ ​മൈ​താ​നത്ത്് ​ആ​ർ​‌​ത്ത​ല​യ്ക്കു​ന്ന​ ​ആ​രാ​ധ​ക​രു​ടെ​ ​മു​ന്നി​ൽ​ ​ചി​ര​വൈ​രി​ക​ളാ​യ​ ​ബം​ഗ​ളൂ​രു​ ​എ​ഫ്.​സി​യെ​ ​ത​ക​ർ​ക്കാ​നി​റ​ങ്ങി​യ​ ​കേ​ര​ളാ​ ബ്ലാസ്റ്റേ​ഴ്സി​ന് ​നാ​ണം​കെ​ട്ട​ ​തോ​ൽ​വി.​ ​ഒ​ന്നി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്കാ​ണ് ​ബം​ഗ​ളൂ​രു,​​ ​ബ്ലാ​സ്റ്രി​നി​റ​ങ്ങി​യ​ ​ബ്ലാ​സ്റ്രേ​ഴ്‌​സി​ന്റെ​ ​ഫ്യൂ​സൂ​രി​യ​ത്.
ര​ണ്ടു​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ ​അ​ന്റോ​ണി​യോ​ ​എ​ഡ്‌​ഗാ​ർ​ ​മെ​ൻ​ഡ​സാ​ണ് ​ബം​ഗ​ളൂ​രു​വി​ന്റെ​ ​വി​ജ​യ​ശി​ല്പി.​മു​ൻ​ ​കേ​ര​ളാ​ ​ബ്ലാ​സ്റ്റേ​ഴ്‌​സ് ​താ​രം​ ​ജോ​ർ​ഗെ​ ​പെ​രേ​ര​ ​ഡി​യാ​സി​ലൂ​ടെ​ 8​-ാം​ ​മി​നി​ട്ടി​ൽ​ ​ബം​ഗ​ളൂ​രു​ ​ലീ​ഡെ​ടു​ത്തി​രു​ന്നു.​ ​ജീ​സ​സ് ​ജി​മെ​ന​സാ​ണ് ​ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ​ ​ആ​ശ്വാ​സ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​പൊ​രു​തി​ക്ക​ളി​ച്ച​ ​ബ്ളാ​സ്റ്റേ​ഴ്സി​ന് ​ര​ണ്ടാം​പ​കു​തി​യി​ൽ​ ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ​ ​ത​ല​നാ​രി​ഴ​യ്ക്ക് ​ന​ഷ്‌​ട​മാ​യി. ഗോ​ളിനാ​യി​ ​സ​ന്ദീ​പ് ​സിം​ഗും​ ​ലൂ​ണ​യും​ ​ഹോ​ർ​മി​പാ​മും​ ​ജി​മെ​ന​സും​ ​പെ​രു​തി​യെ​ങ്കി​ലും​ ​ബം​ഗ​ളൂ​രു​വി​ന്റെ​ ​പ്ര​തി​രോ​ധം​ ​മ​റി​ക​ടക്കാ​നാ​യി​ല്ല.
ക​ളി​യു​ടെ​ ​എ​ട്ടാം​ ​മി​നി​റ്റി​ൽ​ ​ബ്ളാ​സ്റ്റേ​ഴ്സി​നെ​ ​ഞെ​ട്ടി​ച്ചാ​ണ് ​ബം​ഗ​ളൂ​രു​ ​ആ​ദ്യ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​പ്രീ​തം​ ​കോ​ട്ടാ​ലി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​പ​ന്താ​ണ് ​പെ​രേ​ര​​ ​ഡി​യാ​സ് ​ഗോ​ളാ​ക്കി​യ​ത്.​ ​ ഒ​ന്നാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​ ​സ​മ​യ​ത്ത് ​പെ​നാ​ൽ​റ്റി​യി​ലൂ​ടെബ്ളാ​സ്റ്റേ​ഴ്സ് ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​പ​ന്തു​മാ​യി​ ​കു​തി​ച്ച​ ​പെ​പ്രെ​യെ​ ​ബം​ഗ​ളൂ​രു​വി​ന്റെ​ ​ബേ​ക്കെ​ ​പി​ന്നി​ൽ​ ​നി​ന്ന് ​വീ​ഴ്‌​ത്തി​യ​തി​നാ​ണ് ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​പെ​നാ​ൽ​റ്റി​ ​ല​ഭി​ച്ച​ത്.​ ​ജി​മെ​ന​സ് ​​ ​പെ​നാ​ൽ​റ്റി​ ​കി​ക്ക് ​കൃത്യമായി വലയിലെത്തിച്ചു. ര​ണ്ടാം​പ​കു​തി​യി​ൽ​ ​പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ​ ​അ​ന്റോ​ണി​യോ​ ​എ​ഡ്‌​ഗാ​ർ​ ​മെ​ൻ​ഡ​സ് 74​-ാം​ ​മി​നി​ട്ടി​ൽ​ ​ബം​ഗ​ളൂ​രു​വി​ന് ​ര​ണ്ടാം​ ​ഗോ​ൾ​ ​നേ​ടി​ക്കൊ​ടു​ത്തു.​ ​നൗ​ഗ്വേ​ര​ ​അ​ടി​ച്ച​ ​ഫ്രീ​ ​കി​ക്ക് ​ബ്ളാ​സ്റ്റേ​ഴ്സ് ​ഗോ​ൾ​ ​കീ​പ്പ​ർ​ ​സോം​കു​മാ​ർ​ ​ത​ട​ഞ്ഞെ​ങ്കി​ലും​ ​കൈയി​ൽ​ ​ത​ട്ടി​ ​വീ​ണ​ ​പ​ന്ത് ​കു​തി​ച്ചെ​ത്തി​യ​ ​അ​ന്റോ​ണി​യോ​ ​വ​ല​യി​ലാ​ക്കി. ക​ളി​ ​തീ​രാ​ൻ​ ​മി​നി​റ്റു​ക​ൾ​ ​ബാ​ക്കി​നി​ൽ​ക്കെ​ ​ ​മെ​ൻ​ഡ​സ് ​മൂ​ന്നാ​മ​ത്തെ​ ​ഗോ​ളും​ ​ബം​ഗ​ളൂ​രു​വി​ന് ​സ​മ്മാ​നി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ISL KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360