SignIn
Kerala Kaumudi Online
Friday, 23 October 2026 5.01 PM IST

ശ്രേയസ് സ്വയം ഒഴിവായത്: കൊൽക്കത്ത സി.ഇ.ഒ

s

കൊൽക്കത്ത: കഴിഞ്ഞ ഐ.പി.എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്ടൻ ശ്രേയസ് അയ്യരെ നിലനിറുത്താതിരുന്നതിന് വിശദീകരണവുമായി ടീം സി.ഇ.ഒ വെങ്കി മൈസൂർ. നിലനിറുത്താനുള്ളവരുടെ പട്ടികയിൽ ഞങ്ങൾ ഒന്നാം സ്ഥാനമാണ് ശ്രേയസിന് നൽകിയത്. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു അദ്ദേഹം.എന്നാൽ ഞങ്ങളുടെ ഓഫർ അദ്ദേഹം സ്വീകരിച്ചില്ല.ഓരോരുത്തരും അവരുടേതായ തീരുമാനങ്ങളാണ് എടുക്കുന്നത്. - വെങ്കി പറഞ്ഞു.

30 കോടി ചോദിച്ചെന്ന്

അതേസമയം ടീമിൽ തുടരാൻ ശ്രേയസ് അയ്യർ കൊൽക്കത്ത മാനേജ്മെന്റിനോട് 30 കോടി രൂപ ചോദിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.ഇത്രയും തുക നൽകാനാകില്ലെന്ന് ടീം അറിയിക്കുകയായിരുന്നു. ലേലത്തിൽ വലിയ തുക ലഭിക്കുമെന്നാണ് ശ്രേയസിന്റെ പ്രതീക്ഷ. 2012ൽ 12.25 കോടിക്കാണ് കൊൽക്കത്ത ശ്രേയസിനെ ടീമിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SHREYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360