SignIn
Kerala Kaumudi Online
Friday, 23 October 2026 5.01 PM IST

 സംസ്ഥാന സ്കൂൾ കായികമേള  ചരിത്രപ്പിറവി നാളെ

a

കൊച്ചി: ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ചരിത്രത്തിലെ ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം. 39 ഇനങ്ങളിലായി 24,000 കായിക താരങ്ങൾ മാറ്റുരയ്ക്കുന്ന കായികപൂരത്തിന് പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് കായികമേളയുടെ ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് ദീപം തെളിക്കും. ഒരാഴ്ച നീളുന്ന മേളയുടെഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. സംസ്‌കാരിക പരിപാടികൾ നടൻ മമ്മുട്ടി ഉദ്ഘാടനം ചെയ്യും. 3,500 വിദ്യാർത്ഥികൾ അണിനരക്കുന്ന മാർച്ച് പാസ്റ്റോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നാലായിരത്തോളം കുട്ടികളുടെ കലാപരിപാടി മേളയ്ക്ക് മിഴിവേകും.ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ, ആർ. ബിന്ദു, ജി.ആർ. അനിൽ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ കേളു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പി.മാരായ ഹൈബി ഈഡൻ, ബെന്നി ബെഹ്നാൻ, എം.എൽ.എമാരായ പി.വി. ശ്രീനിജിൻ,കെ.ജെ. മാക്‌സി, ഉമാ തോമസ്, ടി.ജെ.വിനോദ്, മേയർ എം. അനിൽകുമാർ തുടങ്ങിയ സിന്നിഹിതരാകും. സമാപനസമ്മേളനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 1562 മിന്നും താരങ്ങൾ
ആദ്യദിവസം മത്സരങ്ങളില്ല. 1562 ഭിന്നശേഷി താരങ്ങളാണ് നവംബർ 5,6 തീയതികളിലായി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ പങ്കെടുക്കുക. ഫുട്‌ബാൾ, ഹാൻഡ്‌ബാൾ, ബാഡ്മിന്റൺ ഇനങ്ങളും ഇൻക്ലൂസീവ് സ്‌പോർട്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 നേരത്തെ എത്തണം
കൊച്ചിയിലെ ഗതാഗത പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് താരങ്ങൾ മത്സരത്തിന് ഒരുമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന് കായികമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എറണാകുളം മൈറൻ ഡ്രൈവിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. എറണാകുളത്തപ്പൻ മൈതാനിയും പാർക്കിംഗിന് പരിഗണിക്കുന്നുണ്ട്. പാർക്കിംഗ് ഏരിയയിൽ നിന്നും കായികതാരങ്ങളെ വേദിയിൽ എത്തിക്കാൻ വാഹനസൗകര്യം ഉണ്ടായിരിക്കും.

 50
ദുബായിൽ നടന്ന ഇന്റർ സ്‌കൂൾ മത്സരത്തിൽ വിജയികളായ 50 താരങ്ങളാണ് സംസ്ഥാന തലത്തിൽ മത്സരിക്കാനെത്തുന്നത്. ആദ്യടീം നാലിന് പുലർച്ചെകൊച്ചിയിൽ എത്തും.

ഒ​ളി​മ്പി​ക‌്സി​ൽ​ ​ ​പൊ​ന്നാ​ണ് ചാ​മ്പ്യ​ൻ​പ​ട്ടം​,
ന​മു​ക്ക് ​നോ​ട്ട് ​ദി​ ​'​പോ​യി​ന്റ് "

​ഒ​ളി​മ്പി​ക്‌​സി​നെ​ ​മാ​തൃ​ക​യാ​ക്കു​മ്പോ​ഴും​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ൽ​ ​ചാ​മ്പ്യ​ന്മാ​രെ​ ​നി​ശ്ച​യി​ക്കു​ന്ന​ത് ​പോ​യി​ന്റ് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​ന്നെ!​ ​കൂ​ടു​ത​ൽ​ ​സ്വ​ർ​ണം​ ​നേ​ടു​ന്ന​വ​രാ​ണ് ​ഒ​ളി​മ്പി​ക്‌​സി​ൽ​ ​ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​രീ​തി​ ​പി​ന്തു​ട​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​തീ​രു​മാ​നം.​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തി​ന് ​അ​ഞ്ചും​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തി​ന് ​മൂ​ന്നും​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തി​ന് ​ഒ​ന്നും​ ​പോ​യി​ന്റാ​ണ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ക്കു​റി​ ​അ​ത്‌​ല​റ്റി​ക്‌​സി​ന് ​പു​റ​മെ​ ​ഗെ​യിം​സു​മു​ണ്ടെ​ന്ന​തി​നാ​ൽ​ ​ട്രാ​ക്കി​ലെ​യും​ ​ഫീ​ൽ​ഡി​ലെ​യും​ ​ക​രു​ത്തു​മാ​യി​ ​എ​ത്തു​ന്ന​വ​ർ​ക്ക് ​കി​രീ​ട​ത്തി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​ക​ടു​പ്പ​മാ​കും.​ ​പോ​യി​ന്റ് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പോ​ര് ​മു​റു​കു​മ്പോ​ൾ​ ​ജൂ​ഡോ,​ ​തൈ​ക്വ​ാണ്ടോ​ ​പോ​ലു​ള്ള​ ​ഇ​ന​ങ്ങ​ളു​ടെ​ ​മ​ത്സ​ര​ഫ​ല​ങ്ങ​ളും​ ​നി​ർ​ണാ​യ​ക​മാ​കും.
നീ​ന്ത​ലി​ലും​ ​നി​ര​വ​ധി​ ​മ​ത്സ​ര​ങ്ങ​ളു​ണ്ട്.​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​പാ​ല​ക്കാ​ട്,​ ​മു​ൻ​ചാ​മ്പ്യ​ന്മാ​രാ​യ​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​ടീ​മു​ക​ളാ​ണ് ​അ​ത്‌​ല​റ്റി​ക്‌​സി​ലെ​ ​കു​രു​ത്ത​ന്മാ​ർ.​ ​എ​ന്നാ​ൽ​ ​ഗെ​യിം​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​തൃ​ശൂ​ർ,​ ​കോ​ട്ട​യം,​ ​തി​രു​വ​ന​ന്ത​പു​രം,​ ​ക​ണ്ണൂ​ർ​ ​ടീ​മു​ക​ളാ​ണ് ​ക​രു​ത്ത​ർ.
​ ​കേ​ര​ള​ ​മോ​ഡ​ൽ​ ​
തു​ട​രും​
വി​ജ​യി​ക്കു​ള്ള​ ​സ​മ്മാ​ന​ത്തു​ക​യി​ൽ​ ​കേ​ര​ളാ​ ​മോ​ഡ​ൽ​ ​തു​ട​രും.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​മൂ​ലം​ ​നി​ല​വി​ലെ​ ​സ​മ്മാ​ന​ത്തു​ക​ ​ത​ന്നെ​ ​ന​ൽ​കാ​നാ​ണ് ​തീ​രു​മാ​നം.​ ​അ​ത്‌​ല​റ്റി​ക്‌​സി​ലെ​യും​ ​നീ​ന്ത​ലി​ലെ​യും​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​ർ​ക്ക് 2000​ ​രൂ​പ​ ​ല​ഭി​ക്കും.​ ​വെ​ള്ളി​ ​നേ​ടി​യാ​ൽ​ 1500​ ​രൂ​പ​യും​ ​വെ​ങ്ക​ല​ ​ജേ​താ​വി​ന് 1250​ ​രൂ​പ​യും​ ​ല​ഭി​ക്കും.​ ​ഗെ​യിം​സ് ​ഇ​ന​ങ്ങ​ളി​ലെ​ ​സ്വ​ർ​ണ​ ​മെ​ഡ​ൽ​ ​ജേ​താ​വി​ന് 750​ ​രൂ​പ​യേ​ ​സ​മ്മാ​ന​ത്തു​ക​യു​ള്ളൂ.​ 500,​ 300​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഗെ​യിം​സി​ലെ​ ​മ​റ്റ് ​സ​മ്മാ​ന​ത്തു​ക​ക​ൾ.
പൊ​ന്ന് ​പോ​ലെ
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പേ​രി​ലു​ള്ള​ ​എ​വ​ർ​റോ​ളിം​ഗ് ​ട്രോ​ഫി​ക്ക് ​'​ദി​വ​സ​ങ്ങ​ളു​ടെ​ ​വ്യ​ത്യാ​സ​ത്തി​ൽ​"​ ​സ്വ​ർ​ണം​ ​ന​ഷ്ട​മാ​യി​ ​!​ ​ട്രോ​ഫി​ ​മു​ഴു​വ​നാ​യി​ ​സ്വ​ർ​ണം​ ​പൂ​ശി​ന​ൽ​കാ​ൻ​ ​സ്വ​ർ​ണ​വ്യാ​പാ​രി​ക​ളു​ടെ​ ​സം​ഘ​ട​ന​ ​ത​യ്യാ​റാ​യി​രു​ന്നു.​ 12​ ​ദി​വ​സ​ത്തി​ല​ധി​കം​ ​ട്രോ​ഫി​ ​വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന​തി​നാ​ൽ​ ​ഇ​ത് ​ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.​ ​സ്വ​ർ​ണ​ത്തി​ള​ക്കം​ ​ട്രോ​ഫി​ക്കു​ണ്ട്.​ ​അ​ടു​ത്ത​വ​ർ​ഷം​ ​യ​ഥാ​ർ​ത്ഥ​ ​സ്വ​ർ​ണം​ ​പൂ​ശി​യു​ള്ള​ ​ട്രോ​ഫി​യാ​കും​ ​കാ​യി​ക​മേ​ള​യു​ടെ​ ​വേ​ദി​യി​ലെ​ത്തു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SCHOOLMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360