SignIn
Kerala Kaumudi Online
Friday, 23 October 2026 5.09 PM IST

ഐ.പി.എൽ മെഗാ ലേലം നാളെ തുടങ്ങും

d

ജിദ്ദ: ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി താരങ്ങളുടെ മെഗാ ലേലം നാളെയും മറ്റെന്നാളുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് ലേലം ആരംഭിക്കുന്നത്.

മല്ലിക സാഗറായിരിക്കും ലേലം നിയന്ത്രിക്കുകയെന്നാണ് റിപ്പോർട്ട്. 574 താരങ്ങളാണ് ലേലത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 366പേരും ഇന്ത്യൻ താരങ്ങളാണ്. 1574 താരങ്ങളാണ് മെഗാ ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നത്.

ഐ.പി.എൽ 2025 മാ‌ർച്ച് 14 മുതൽ

അടുത്ത മൂന്ന് ഐ.പി.എൽ സീസണുകളുടെ തീയതികൾ ബി.സി.സി.ഐയും ഐ.പി.എൽ ഗവേണിംഗ് ബോഡിയു തീരുമാനിച്ചതായി റിപ്പോ‌ർട്ടുകൾ. അടുത്ത ഐ.പി.എൽ സീസൺ 2025 മാ‌ർച്ച് 14 മുതൽ മേയ് 25വരെ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലേയും പോലെ 74 മത്സരങ്ങളായിരിക്കും ഈ സീസണിൽ ഉണ്ടായിരിക്കുക. 2022 സീസണിൽ ആകെ 84 മത്സരങ്ങളുണ്ടായിരുന്നു. 2026 ഐ.പി.എൽ സീസൺ മാർച്ച് 15 മുതൽ മേയ് 31വരെയും 2027ലെ സീസൺ മാർച്ച് 14 മുതൽ മേയ് 30വരെയുമാണന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത മൂന്ന് സീസണുകളുടേയും തീയതികൾ അറിയിച്ച് ടീ ഫ്രാഞ്ചൈസികൾക്ക് മെയിൽ അയച്ചുവെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPLL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360