SignIn
Kerala Kaumudi Online
Friday, 23 October 2026 2.50 AM IST

ട്വന്റി -20യിൽ തിലകിന് മൂന്നാം സെഞ്ച്വറി

tilak

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ട്വന്റി -20കളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്ന ഇന്ത്യൻ ബാറ്റർ തിലക് വർമ ഇന്നലെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനായും മൂന്നക്കം കടന്നു. ഇതോട‌െ ട്വന്റി -20 ഫോർമാറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററായി തിലക് മാറി. മേഘാലയക്കെതിരേ 151 റൺസ് നേടിയ ഹൈദരാബാദ് ക്യാപ്ടനായ തിലക് ട്വന്റി -20 ഫോർമാറ്റിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്‌കോറും തന്റെ പേരിലാക്കി. 67 പന്തുകളിൽ 10 സിക്‌സും 14 ഫോറും ഉൾപ്പെടെ 151 റൺസ് നേടിയ തിലക് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TILAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360