SignIn
Kerala Kaumudi Online
Saturday, 24 October 2026 1.50 AM IST

സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യെ

d

സന്തോഷ് ട്രോഫി: പോണ്ടിച്ചേരിക്കെതിരെ ഏഴ് ഗോളിൻ്റെ ജയം

തോൽവി അറിയാതെ കേരളം ഫൈനൽ റൗണ്ടിലേക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരത്തിൽ മൂന്നുകളിയിലും മിന്നും ജയം നേടി കേരളം ഫൈനൽ റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. ഇന്നലെ ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ പോണ്ടിച്ചേരിയെ കേരളം 7-0ത്തിന് കീഴടക്കിയാണ് കേരളം ഹൈദരാബാദ് വേദിയാകുന്ന ഫൈനൽ റൗണ്ട് ഉറപ്പിച്ചത്.
പോണ്ടിച്ചേരിക്കെതിരെ ഇ.സജീഷും നസീബ് റഹ്മാനും ഇരട്ട ഗോളുകൾ നേടി. ലക്ഷദ്വീപിനെതിരെ കഴിഞ്ഞ കളിയിൽ സജീഷ് ഹാട്രിക്ക് നേടിയിരുന്നു.
പത്താംമിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ഗനി അഹമ്മദ് നിഗമാണ് ആദ്യഗോൾ നേടിയത്. പതിനാലാം മിനിറ്റിൽ പി.ടി.മുഹമ്മദ് റിയാസ് നൽകിയ പന്തുമായി പ്രതിരോധനിരയ്ക്കിടയിലൂടെ ഡ്രിബിൾ ചെയ്ത്കയറി നസീബ് നേടിയ ഗോൾ അതിമനോഹരമായിരുന്നു. കളിയുടെ 19ാം മിനിറ്റിലാണ് സജീഷിന്റെ ആദ്യഗോൾ പിറന്നത്. മുഹമ്മദ് മുഷറഫിന്റെ പാസിൽനിന്നാണ് സജീഷ് ഗോൾ കണ്ടെത്തിയത്.
രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ ക്രിസ്റ്റി ഡേവിസ് 53ാം മിനിറ്റിൽ ഗോൾ നേടി. 65ാം മിനിറ്റിൽ നസീബ് റഹ്മാനും 67ാം മിനിറ്റിൽ സജീഷും വീണ്ടും ഗോളുകൾ കണ്ടെത്തി. 67ാം മിനിറ്റിൽ പകരക്കാരനായെത്തിയ ടി.ഷിജിൻ 71ാം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെ കേരളം 7-0ന് വിജയമുറപ്പിച്ചു.
ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ മൂന്നുകളിയിലും വിജയിച്ചാണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്.

ഒന്നു പോലും വാങ്ങിയില്ലമൂന്നുകളികളിൽ ഒരു ഗോൾ പോലും കേരളം വഴങ്ങിയിട്ടില്ല. ആദ്യകളിയിൽ റെയിൽവേസിനെ 1-0ന് തോൽപ്പിച്ച കേരളം രണ്ടാംകളിയിൽ ലക്ഷദ്വീപിനെ 10-0ത്തിന് തരിപ്പണമാക്കി. ഇതോടെ യോഗ്യതാറൗണ്ടിൽ 18 ഗോളുകളാണ് കേരളത്തിന്റെ സമ്പാദ്യം.
12 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കാനിറങ്ങുന്നത്.

റെയിൽവേസിന് ജയം

രാവിലെ നടന്ന മത്സരത്തിൽ 1-0ത്തിന് റെയിൽവെ ലക്ഷദ്വീപിനെ പരാജയപ്പെടുത്തി. കോഴിക്കോട് നടന്ന മത്സരത്തിൽ കേരളത്തിനോട് തോറ്റ റെയിൽവേ മറ്റ് രണ്ട് മത്സരങ്ങളിലും വിജയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SANTHOSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360