ന്യൂഡൽഹി: മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ കഠിനമാക്കുന്ന തരത്തിലുള്ളതാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. സുരക്ഷിത ഡ്രൈവിംഗ് വിലയിരുത്തൽ 30 മിനിട്ടെങ്കിലും നടത്താനും ഇത് പാസാകാനുള്ള മാർക്ക് 60ൽ നിന്ന് 75 ശതമാനമാക്കാനുമാണ് ബുധനാഴ്ച പുറത്തിറക്കിയ കരട് ചട്ടത്തിൽ നിർദേശിക്കുന്നത്.
ലൈസൻസിലെ പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ള ഓൺസൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അന്തിമവിജ്ഞാപനം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു. കരട് ചട്ടത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. അതിനുശേഷമാകും അന്തിമ വിജ്ഞാപനം. മറ്റ് വിവിധ അപേക്ഷകളിൽ ലൈസൻസ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കും.
ആധാർ, പാസ്പോർട്ട്, വോട്ടർ ഐഡി, ഇ - റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളെല്ലാം ലൈസൻസിനായി സമർപ്പിക്കാം. വിലാസം തെളിയിക്കുന്നരേഖകളിൽ നിന്ന് എൽഐസി പോളിസി ഒഴിവാക്കി. ലൈസൻസുകൾ ലാമിനേറ്റ് ചെയ്തോ പിവിസി കാർഡായോ നൽകണമെനന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
India’s Union Transport Ministry has proposed changes to motor vehicle rules, including a minimum 30-minute safe driving assessment and an increase in the passing score from 60 to 75 percent. The draft also proposes free online services for licence updates, accepts several identity documents, and allows 30 days for public feedback before final notification.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |