SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

ഐ ലീഗ്: ഗോകുലത്തിന് സമനില

d

ശ്രീനഗർ: ഐ ലീഗ് ഫുട്ബോളിലെ എവേ മത്സരത്തിൽ ഗോകുലം കേരള എഫ്.സി റിയൽ കാശ്മീർ എഫ് സിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു, കളിയുടെ ആദ്യ മിനിറ്റുകളിൽ വീണുകിട്ടിയ അവസരം റിയൽ കാശ്മീർ എഫ് സി ഡിഫൻഡർ, മുൻ ഗോകുലം താരം കൂടിയായിരുന്ന ബൗബ ഹെഡറിലൂടെ ഗോൾ ആക്കുകയായിരുന്നു. തുടർന്ന് റിയൽ കാശ്മീർ നടത്തിയ ഗോൾ ശ്രമങ്ങളെ ഭംഗിയായി ഗോകുലം പ്രതിരോധം ചെറുത്തു. ആദ്യ പകുതിയുടെ ആദ്യ നിമിഷങ്ങൾ റിയൽ കാശ്മീർ മികച്ച മുന്നേറ്റങ്ങൾ നടത്തി.രണ്ടാം പകുതിയിൽ 76 ആം മിനിറ്റിൽ ഗോകുലം ഡിഫൻഡർ അതുലാണ് സമനില ഗോൾ നേടിയത്. ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റ്‌സുമായി ഗോകുലം രണ്ടാം സ്ഥാനത്താണ്. റിയൽ കാശ്മീർ എഫ് സിയാണ് ഒന്നാമത്. ഡിസംബർ 3 ന്
രാത്രി 7 ന് സ്വന്തം മൈതാനമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗോകുലം ഐസ്വാൾ എഫ് സി യെ നേരിടും.

ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക്

വിടുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: താരങ്ങളുടെ സുരക്ഷ മുൻനിറുത്തി ഇന്ത്യൻ ടീമിനെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് അയക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ നിലപാട്. അതേസമയം ചാമ്പ്യൻസ് ട്രോഫി വേദി സംബന്ധിച്ച് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.

യുണൈറ്റഡിന് ജയം

ലണ്ടൻ: യൂറോപ്പല ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോർവീജിയൻ ക്ലബ് ബോഡോ ഗ്ലിമിറ്റിനെതിരെ വിറച്ചെങ്കിലും വീഴാതെ 3-2ന്റെ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഹോജ്‌ലുണ്ട് യുണൈറ്റഡിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗർനാച്ചൊ ഒരു ഗോൾ സ്കോർ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360