
അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലന്റിനെതിരെ കേരളത്തിന് കൂറ്റൻ വിജയം. 209 റൺസിനാണ് കേരളം നാഗാലന്റിനെ തോല്പിച്ചത്. ക്യാപ്ടൻ ഷാനിയുടെ (121 പന്തിൽ 123)ഉജ്ജ്വല സെഞ്ച്വറിയും കീർത്തി ജെയിംസിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റൺസെടുത്തു. മറുപടിക്കിറങ്ങിയ നാഗാലാന്റ് 92 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഷാനി 3 വിക്കറ്റും വീഴ്‌ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |