SignIn
Kerala Kaumudi Online
Friday, 23 October 2026 1.43 PM IST

മനു ഭാക്കറിനും ഗുകേഷിനും ഖേൽരത്ന; സാജന് അർജുന

manu-bhaker

ന്യൂഡൽഹി : പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കലം നേടിയ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗർ, പാരാ അത്‌ലറ്റിക്സ് താരം പ്രവീൺകുമാർ എന്നിവർക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്ന.

മലയാളി നീന്തൽതാരം സാജൻ പ്രകാശ് ഉൾപ്പടെ 32 താരങ്ങൾക്ക് അർജുന അവാർഡും മലയാളി ബാഡ്മിന്റൺ കോച്ച് എസ്. മുരളീധരന് ലൈഫ് ടൈം കാറ്റഗറിയിൽ ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു.

മനുവിനെ തഴഞ്ഞു;

കേന്ദ്രം ഇടപെട്ടു

  • അപേക്ഷ നൽകിയില്ലെന്ന കാരണത്താൽ മനു ഭാക്കറിനെ ഖേൽരത്ന പുരസ്കാര നിർണയസമിതി ശുപാർശ ചെയ്യാതിരുന്നത് വിവാദമായി. തുടർന്ന് കേന്ദ്ര കായികമന്ത്രാലയം ഇടപെട്ടു
  • ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് മനു
  • ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഗുകേഷ്. ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണവും വ്യക്തിഗത സ്വർണവും നേടി
  • ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്ന ഹർമൻപ്രീത് സിംഗ് പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ക്യാപ്ടനായിരുന്നു
  • പാരീസ് പാരാലിമ്പിക്സിൽ സ്വർണവും ടോക്യോയിൽ വെള്ളിയും നേടിയ പാരാ ഹൈജമ്പ് താരമാണ് പ്രവീൺകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MANU PHAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360